മുംബൈയില്‍ ആറരക്കോടിയുടെ വജ്രങ്ങള്‍ മോഷണം പോയി
മുംബൈ: രാജ്യാന്തര ആഭരണ പ്രദര്‍ശ മേളയ്ക്കിടെ 6.6 കോടി രൂപ വില വരുന്ന വജ്രങ്ങള്‍ മോഷണം പോയി.
മുംബൈ ഗോര്‍ഗാവില്‍ നടക്കുന്ന ഇന്ത്യ ഇന്റര്‍നാഷണല്‍ ജൂവലറി ഷോയിലെ സ്റ്റാളില്‍ തിങ്കളാഴ്ച വൈകിട്ടാണ് ഈ വമ്പന്‍ മോഷണം നടന്നത്.
മേളയില്‍ പങ്കെടുക്കുന്ന ഇസ്രയേല്‍ സ്ഥാപനമായ ദാലുമി ഗ്രൂപ്പിന്റെ സ്റ്റാളില്‍നിന്ന് 887.24 കാരറ്റ് വരുന്ന വജ്രാഭരങ്ങള്‍ അടങ്ങിയ പെട്ടി കാണാതാവുകയായിരുന്നു.
ദാലുമി അധികൃതരുടെ പരാതിയില്‍ മുംബൈ പോലീസ് അന്വേഷണം ആരംഭിച്ചു. സ്റ്റാളിലെത്തിയ ആറു വിദേശകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെന്നാണ് സൂചന. ഇവര്‍ വന്നുപോയതിന് ശേഷമാണ് ആഭരണപ്പെട്ടി കാണാതായതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെ സഹായത്തോടെ വന്‍ സുരക്ഷാ സന്നാഹങ്ങള്‍ ഒരുക്കിയിരുന്നെങ്കിലും ഇതെല്ലാം മറികടന്നാണ് മോഷണം നടന്നിരിയ്ക്കുന്നത്.












Click it and Unblock the Notifications