ഹെഡ്‌ലിക്ക് കേരളത്തിലും സഹായികള്‍: എന്‍ഐഎ
ദില്ലി: അമേരിക്കയില്‍ ജയിലില്‍ കഴിയുന്ന ലഷ്‌കര്‍ ഭീകരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയ്ക്ക് കേരളത്തിലും കൂട്ടാളികളുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍.
ദേശീയ അന്വേഷണ ഏജന്‍സി(എന്‍ ഐ എ) ദില്ലി സെഷന്‍സ് കോടതിയില്‍ ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഹെഡ്‌ലിയുടെ കൂട്ടാളികളെന്ന് സംശയിക്കപ്പെടുന്നവരുടെ പേരുവിവരങ്ങള്‍ എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ചു.
മുംബൈ ആക്രമണത്തിന് പുറമെ 2005 മുതല്‍2009 വരെ ഇന്ത്യയില്‍ നടന്ന വിവിധ തീവ്രവാദി ആക്രമണങ്ങളില്‍ ഇവര്‍ക്ക് പങ്കുണ്ടെന്നും എന്‍ഐ എയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, റിപ്പോര്‍ട്ടില്‍ പറയുന്നവരുടെ പേരുവിവരങ്ങള്‍ പുറത്തു വിടരുതെന്നും എന്‍ഐഎ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരെ നുണപരിശോധനയ്ക്ക്് വിധേയരാക്കണമെന്ന അന്വേഷണസംഘത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചു.
നുണ പരിശോധനയ്ക്ക് മുമ്പ് പ്രതികളുടെ രേഖാമൂലമുള്ള സമ്മതം വാങ്ങാന്‍ ജഡ്ജി എസ് പി ഗാര്‍ഗ് നിര്‍ദ്ദേശം നല്കി.
മുംബൈ ആക്രമണവുമായി ബന്ധപ്പെട്ട് എഫ്ബിഐയുടെ കസ്റ്റഡിയിലുള്ള ഹെഡ്‌ലിയെ എന്‍ഐഎ സംഘം ചോദ്യം ചെയ്തപ്പോഴാണ് കേരളത്തിലെ കൂട്ടാളികളെക്കുറിച്ചും സഹായികളെക്കുറിച്ചും വിവരം ലഭിച്ചത്.
എന്‍ഐഎ എസ് പി സ്വയംപ്രകാശ് പാനി, സീല്‍ചെയ്ത കവറിലാണ് കോടതിക്ക് പ്രതികളുടെ പേരുവിവരങ്ങളടങ്ങിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.












Click it and Unblock the Notifications