യന്ത്രത്തകരാര്‍: തരൂരിന്റെ മധുവിധു യാത്ര വൈകി

ശശി തരൂരും സുനന്ദ പുഷ്‌ക്കറും ഉള്‍പ്പെട 280 യാത്രക്കാരുണ്ടായിരുന്നു വിമാനത്തില്‍. തിരുവനന്തപുരത്തുനിന്നും ദുബായിലേക്ക് പുറപ്പെട്ട ഇകെ 528ാം നമ്പര്‍ എമിറേറ്റ്‌സ് വിമാനമാണ് യന്ത്രത്തകരാര്‍ മൂലം തിരിച്ചിറക്കിയത്. തുടര്‍ന്ന് യാത്രക്കാരെ വിവിധ ഹോട്ടലുകളിലേക്ക് മാറ്റി.
പുലര്‍ച്ചെ അഞ്ച് മണിക്ക് പുറപ്പെട്ട വിമാനമാണ് ഒരുമണിക്കൂറിനകം തിരുവനന്തപുരം വിമാനത്താവളത്തില്‍ തിരിച്ചെത്തിയിക്കുകയായിരുന്നു.
എമിറേറ്റ്‌സ് എയര്‍ലൈന്‍സ് വിമാനം 4.35 നാണ് പുറപ്പെടേണ്ടിയിരുന്നത്. അരമണിക്കൂറോളം വൈകി അഞ്ച് മണിക്ക് പുറപ്പെട്ടെങ്കിലും ആറ് മണിയോടെ വിമാനം തിരിച്ചെത്തി. പകരം വിമാനം ഉടന്‍ ഏര്‍പ്പെടുത്തുമെന്ന് എമിറേറ്റ്‌സ് കമ്പനി അറിയിച്ചു.
ദുബായില്‍ വിവാഹത്തിന്റെ വിരുന്നുസല്‍ക്കാരം നടത്തിയ ശേഷമാകും മധുവിധുവിനായി ഇരുവരും സ്‌പെയിനിലേക്ക് പോവുക.


Click it and Unblock the Notifications