ബസ് റാഞ്ചല്‍: 10 പേര്‍ കൊല്ലപ്പെട്ടു

കൊല്ലപ്പെട്ടവരെല്ലാം ചൈനീസ് വിനോദസഞ്ചാരികളാണ്. പോലീസ് സേനയില്‍ നിന്ന് പിരിച്ചുവിടപ്പെട്ട റൊളാണ്ടൊ സെല്‍ റൊസാരിയോ മെന്‍ഡോസയാണ് എന്ന സീനിയര്‍ ഇന്‍സ്‌പെക്ടറാണ് എം 16 തോക്ക് ഉപയോഗിച്ച് തിങ്കളാഴ്ച കാലത്ത് ബസ് തട്ടിയെടുത്തത്.
മയക്കുമരുന്ന് വ്യാപാരം, പണാപഹരണം എന്നീ കുറ്റങ്ങള്‍ ചുമത്തി സര്‍വീസില്‍ നിന്ന് പിരിച്ചുവിടപ്പെട്ട തന്നെ സര്‍വീസില്‍ തിരിച്ചെടുക്കണം എന്നതായിരുന്നു മെന്‍ഡോസയുടെ ആവശ്യം. മണിക്കൂറുകള്‍ നീണ്ട സന്ധി സംഭാഷങ്ങള്‍ക്കിടെ ഇയാള്‍ മൂന്ന് കുട്ടികള്‍ അടക്കം ഒമ്പത് വിനോദസഞ്ചാരികളെ മോചിപ്പിച്ചിരുന്നു.
പ്രശ്‌നം കൈകാര്യം ചെയ്ത ഫിലീപ്പീന്‍സ് പൊലീസ് വകുപ്പിന്റെ പിഴവാണ് വിനോദസഞ്ചാരികളുടെ മരണത്തിനിടയാക്കിയതെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. റാഞ്ചിയുടെ പക്കല്‍ നിന്നും അനുകൂല നീക്കമുണ്ടെന്ന് തോന്നലുണ്ടായ സമയത്ത് മധ്യസ്ഥ സംഭാഷണത്തിനെത്തിയ തന്റെ സഹോദരനെ പൊലീസ് പിടിച്ചുവലിയ്ക്കുന്നത് കണ്ട് ക്ഷോഭിച്ച നടത്തിയ നിറയൊഴിക്കലിലാണ് യാത്രക്കാര്‍ കൊല്ലപ്പെട്ടത്.
ബസിന് പുറത്ത് സംഭവം കണ്ടുനിന്നിരുന്ന ഒരു നാട്ടുകാരനും വെടിയേറ്റിട്ടുണ്ട്. ബഹളത്തിനിടെ ബസിന്റെ ഡ്രൈവര്‍ ജനനല്‍ വഴി ചാടി രക്ഷപ്പെട്ടു.
പത്ത് മണിക്കൂറോളം നീണ്ട ബന്ദി നാടകത്തിനിടെ നൂറോളം വരുന്ന സുരക്ഷാ സൈനികര്‍ ബസ് വളഞ്ഞിരുന്നു. ബസിനുള്ളില്‍ നിന്നും വെടിയൊച്ചകള്‍ കേട്ടയുടനെ ഇവര്‍ കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ബസ് തകര്‍ത്ത് എമര്‍ജന്‍സി വാതില്‍ വഴി ബലം പ്രയോഗിച്ച് അകത്തു കടക്കുകയുമായിരുന്നു. ഇവര്‍ക്കു നേരെയും അക്രമി വെടിയുതിര്‍ത്തെങ്കിലും പിന്നീടിയാള്‍ പോലീസിന്റെ വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു. രക്ഷിക്കപ്പെട്ട വിനോദസഞ്ചാരികളില്‍ ചിലരുടെ നില ഗുരുതരമാണെന്നറിയുന്നു. റാഞ്ചിയുടെ സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications