നേപ്പാളില്‍ വിമാനം തകര്‍ന്നു വീണു

കാഠ്മണ്ഡു വിമാനത്താവളത്തില്‍ നിന്ന് രാവിലെ 7.30 ഓടെ പുറപ്പെട്ട വിമാനം ഉള്‍പ്രദേശമായ മക്‌വന്‍പൂരില്‍ തകര്‍ന്നുവീഴുകയാണുണ്ടായത്. വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ വേണ്ടത്ര ലഭ്യമല്ലാത്ത പ്രദേശമാണിത്. ലുക് ലയിലേക്ക് പോകുകയായിരുന്നു വിമാനം.
രക്ഷാപ്രവര്‍ത്തകര്‍ വിമാനം തകര്‍ന്നുവീണ പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ട്. തകര്‍ന്നുവീണ സ്ഥലത്തേക്ക് റോഡുകളോ മറ്റ് യാത്രാ മാര്‍ഗങ്ങളോ ഇല്ല. മലമ്പ്രദേശമാണിത്.
അതിനിടെ പൈലറ്റ് ഉള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്നു 15 പേരും മരിച്ചതായി സ്ഥിരീകരിക്കപ്പെടാത്ത റിപ്പോര്‍ട്ടുണ്ട്. കനത്ത മഴ പെയ്തിരുന്നു ഇവിടെ. കാലാവസ്ഥ മോശമായതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു.












Click it and Unblock the Notifications