ലൈംഗിക വിവാദത്തിലകപ്പെട്ട ടൈഗറിന് വിവാഹമോചനം

ടൈഗര്‍ വുഡ്‌സിന് ഒട്ടേറെ സ്ത്രീകളുമായി ലൈംഗികബന്ധമുണ്ടെന്ന വാര്‍ത്തകളാണ് ഭാര്യ എലിന്‍ നോര്‍ഡെഗ്രീനുമായുള്ള ദാമ്പത്യ ജീവിതം തകരുന്നതിനിടയാക്കിയത്.
വിവാദങ്ങളെ തുടര്‍ന്ന് വുഡ്‌സ് ആറ് മാസത്തോളം ഗോള്‍ഫില്‍ നിന്ന് വിട്ടുനില്‍ക്കുകയും പ്രത്യേക ചികിത്സ തേടുകയും ചെയ്‌തെങ്കിലും വിവാഹമോചനം തേടാനായിരുന്നു ഇരുവരുടേയും തീരുമാനം. ഇവരുടെ രണ്ട് കുട്ടികളുടെയും ചുമതല വുഡ്‌സും എലിനും തുല്യമായി പങ്കിടാനും തീരുമാനമായിട്ടുണ്ട്.
ലൈംഗികാരോപണത്തെ തുടര്‍ന്ന് 35 മില്യന്‍ ഡോളറിന്റെ സ്‌പോണ്‍സര്‍ഷിപ്പ് വുഡ്‌സിന് നഷ്ടപ്പെട്ടിരുന്നു. ലോകത്തേറ്റവും വലിയ സമ്പന്നനായ കായിക താരമാണ് വുഡ്‌സ്. ഗോള്‍ഫില്‍ കൂടുതല്‍ ശ്രദ്ധിക്കാനാണ് ടൈഗര്‍ വുഡ്‌സിന്റെ ഇനിയുള്ള തീരുമാനം.












Click it and Unblock the Notifications