Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡോക്ടറേറ്റ് വേണ്ടെന്ന് വിശ്വനാഥന്‍ ആനന്ദ്

Viswanathan Anand,
ദില്ലി: കേന്ദ്ര മാനവവിഭവശേഷിമന്ത്രാലയം പൗരത്വപ്രശ്‌നമുന്നയിച്ച സാഹചര്യത്തില്‍, ഹൈദരാബാദ് സര്‍വകലാശാലയുടെ ഓണററി ഡോക്ടറേറ്റ് സ്വീകരിക്കേണ്ടെന്ന് ലോക ചെസ് ചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദ് തീരുമാനിച്ചു.

സംഭവം വിവാദമായതിനെത്തുടര്‍ന്ന് മാനവവിഭവശേഷി മന്ത്രി കപില്‍ സിബല്‍ ആനന്ദിനെ ടെലിഫോണില്‍ വിളിച്ച് മാപ്പുപറഞ്ഞു.

ഡോക്ടറേറ്റ് സ്വീകരിക്കണമെന്ന് ആനന്ദിനോട് അഭ്യര്‍ഥിച്ചെന്നും അദ്ദേഹം അതിന് സമ്മതിച്ചെന്നും സിബല്‍ ദില്ലിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിില്‍ പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ ഡോക്ടറേറ്റ് സ്വീകരിക്കുന്നില്ലെന്ന് ആനന്ദ് വ്യക്തമാക്കിയതിനാല്‍ ഹൈദരാബാദ് സര്‍വകലാശാല ബിരുദദാനച്ചടങ്ങ് റദ്ദാക്കിയിരിക്കുകയാണ്.

ഹൈദരാബാദ് സര്‍വകലാശാലയില്‍ നടക്കുന്ന അന്താരാഷ്ട്ര ഗണിതശാസ്ത്രകോണ്‍ഗ്രസ്സിനിടെ ഹാര്‍വാഡ് സര്‍വകലാശാലയിലെ ഗണിതശാസ്ത്രജ്ഞന്‍ ഡേവിഡ് മംഫോഡിനും ആനന്ദിനും ഓണററി ഡോക്ടറേറ്റ് നല്കാനായിരുന്നു തീരുമാനം.

എന്നാല്‍ ആനന്ദിന്റെ പൗരത്വവും ദേശീയതയും സംബന്ധിച്ച് മാനവശേഷി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ സംശയം പ്രകടിപ്പിച്ചതോടെ ഇക്കാര്യം പ്രതിസന്ധിയിലായി. ഇപ്പോള്‍ സ്‌പെയിനില്‍ താമസിക്കുന്ന ആനന്ദിന് ഇന്ത്യന്‍ പൗരത്വമുണ്ടോ എന്നാണ് മന്ത്രാലയം സംശയം പ്രകടിപ്പിച്ചത്.

ജുലൈമാസത്തിലാണ് ആനന്ദിന്റെ ദേശീയത സംബന്ധിച്ച് മാനവശേഷിമന്ത്രാലയം സംശയമുന്നയിച്ചത്. ഇതു സംബന്ധിച്ച് ഒട്ടേറെ തെളിവുകള്‍ നല്കിയെങ്കിലും ആനന്ദിന് ഡോക്ടറേറ്റ് നല്കുന്നതുമായി ബന്ധപ്പെട്ട ഫയലിന് മന്ത്രാലയം ഇതുവരെ അനുമതി നല്കിയിട്ടില്ലെന്ന് ഹൈദരാബാദ് സര്‍വകലാശാലാ ഗണിതശാസ്ത്രവിഭാഗം മേധാവിയായ രജത് ടാന്‍ഡന്‍ പറഞ്ഞു.

എന്നാല്‍ ആനന്ദിന്റെ ഫയലിന് മെയ് 22 നുതന്നെ താന്‍ അനുമതി നല്കിയതാണെന്ന് സിബല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നടപടിക്രമങ്ങളില്‍ വന്ന പാളിച്ചയാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയത്. ഉടന്‍തന്നെ അത് തിരുത്താന്‍ നടപടിയെടുത്തുവെന്നും സിബല്‍ പറഞ്ഞു.

ആനന്ദ് ഇത്തരം ബഹുമതികളൊന്നും ആഗ്രഹിക്കുന്നില്ലെന്നും, അദ്ദേഹം ചെസ് കളിയ്ക്കുമ്പോള്‍ പിന്നില്‍ പാറുന്നത് ഇന്ത്യന്‍ പതാകയാണെന്നും ആനന്ദിന്റെ ഭാര്യ അരുണ പറഞ്ഞു. ഇപ്പോള്‍ ഡോക്ടറേറ്റ് ബഹുമതി സ്വീകരിക്കുന്നില്ലെന്നും വിവാദത്തിലേയ്ക്ക് വലിച്ചിഴയ്ക്കരുതെന്നും അവര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+