ലെനിനെതിരെ കേസെടുക്കണം: നിത്യാനന്ദ ഭക്തര്‍
ബാംഗ്ലൂര്‍: നടി രഞ്ജിതയുമായുള്ള വിവാദ സി.ഡി ദൃശ്യങ്ങള്‍ പുറത്ത് വിടുകയും സ്വാമി നിത്യാനന്ദയ്‌ക്കെതിരെ കള്ളക്കേസ് നല്കുകയും ചെയ്ത ലെനില്‍ കറുപ്പന്റെ പേരില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നിത്യാനന്ദയുടെ അനുയായികള്‍ പോലീസ് സൂപ്രണ്ട് ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി.
ധ്യാനപീഠം ആശ്രമത്തിലെ അന്തേവാസികളാണ് രാമനഗരം പോലീസ് സൂപ്രണ്ട് ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തിയത്.
ആശ്രമത്തിലെ മുന്‍ ഡ്രൈവറായ ലെനിന്‍ കറുപ്പന്‍ നല്കിയ പരാതിയെത്തുടര്‍ന്നാണ് സ്വാമി നിത്യാനന്ദ അറസ്റ്റിലായത്. തുടര്‍ന്ന് ആശ്രമം അധികൃതര്‍ ലെനിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ബിദദി പോലീസില്‍ പരാതി നല്കിയിരുന്നു.
എന്നാല്‍ പോലീസ് നടപടി വൈകുന്നതില്‍ പ്രതിഷേധിച്ചാണ് നിത്യാനന്ദയുടെ അനുയായികള്‍ പ്രക്ഷോഭത്തിനിറങ്ങിയത്.
ധര്‍ണയ്ക്ക് മുന്നോടിയായി ബിദദി ആശ്രമത്തിലെ 40ഓളം വനിതാ അന്തേവാസികള്‍ ലെനിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പോലീസില്‍ പരാതി നല്കി.












Click it and Unblock the Notifications