Get Updates
Get notified of breaking news, exclusive insights, and must-see stories!

32കോടിസംഭാവനയുമായി പൂര്‍വ്വ വിദ്യാര്‍ഥി

മുംബൈ: മുംബൈ സര്‍വ്വകലാശാലയ്ക്ക് പൂര്‍വ്വ വിദ്യാര്‍ഥിയുടെ വന്‍ സംഭാവന. പോഡാര്‍ കോളെജില്‍ നിന്നും കോമേഴ്‌സില്‍ ബിരുദം നേടിയ അസിത് കോടിച(52)ആണ് സര്‍വ്വകലാശാലയ്ക്ക് 32കോടി രൂപ സംഭാവന നല്‍കിയിരിക്കുന്നത്.

എഎസ്‌കെ ഗ്രൂപ്പിന്റെ ചെയര്‍മാനാണ് അസിത്. സര്‍വ്വകലാശാലയില്‍ ഒരു ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററും ഫിലോസഫി വിഭാഗവും സ്ഥാപിക്കുന്നതിനായാണ് അസിതിന്റെ സംഭാവന.

എന്നാല്‍ ഇതു രണ്ടും സ്ഥാപിക്കാന്‍ 100 കോടിയോളം രൂപ ചെലവുവരുമെന്നാണ് കണക്ക്, ഇതിനായി മറ്റു ചില സുഹൃത്തുക്കളുമായി താന്‍ സംസാരിക്കുമെന്ന് അസിത് പറയുന്നു.

ഈ അടുത്ത കാലത്ത് ഇന്ത്യയിലെ ഒരു സാധാരണ സര്‍വ്വകലാശാലയ്ക്ക് ഒരു സ്വകാര്യ വ്യക്തിയില്‍ നിന്നും സംഭാവനയായി ഇത്രയധികം തുക ലഭിയ്ക്കുന്നത് ഇതാദ്യമാണ്.

സര്‍വ്വകലാശാലാ കാംപസില്‍ ഒരു ഒരു കണ്‍വെന്‍ഷന്‍ സെന്റര്‍ അത്യാവശ്യമാണെന്ന് മുംബൈ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ രാജന്‍ വെലുകര്‍ പറയുന്നു. മുംബൈ സര്‍വ്വകലാശാലയ്ക്ക് 154 വര്‍ഷത്തെ പഴക്കമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+