റബ്ബറിന്റെ ഇറക്കുമതി തീരുവ പിന്‍വലിക്കില്ല

ഇറക്കുമതി തീരുവ കുറച്ചത് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പിമാര്‍ മന്ത്രിയെ സന്ദര്‍ശിച്ചത്. കേന്ദ്രം നിയോഗിച്ച വിദഗ്ദ്ധസമിതിയുടെ നിര്‍ദേശപ്രകാരമാണ് തീരുവ കുറച്ചത്.
സ്വാഭാവിക റബ്ബറിന് രാജ്യത്തുള്ള ലഭ്യതക്കുറവും വില വര്‍ദ്ധനവുമാണ് തീരുവ കുറയ്ക്കാന്‍ കാരണമെന്ന് മന്ത്രി പറഞ്ഞു.
ഇറക്കുമതി തീരുവ 20 ശതമാനത്തില്‍ 7.5 ശതമാനമായാണ് കുറച്ചത്. സാധാരണക്കാരായ റബ്ബര്‍ കൃഷിക്കാരെ ഇത് ബാധിക്കുമെന്ന ആശങ്ക എം.പിമാര്‍ മന്ത്രിയെ അറിയിച്ചു. എന്നാല്‍ സാധാരണ കര്‍ഷകരെ തീരുവ കുറച്ചത് ബാധിക്കില്ലെന്ന് ആനന്ദ് ശര്‍മ്മ വ്യക്തമാക്കി.












Click it and Unblock the Notifications