കൈവെട്ടല്‍: അന്വേഷണം തേജസിലേയ്ക്ക്
കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളെജിലെ അധ്യാപകന്റെ കൈ വെട്ടിയ കേസില്‍ പ്രതികളായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം തേജസ് പത്രത്തിലേക്കും വ്യാപിപ്പിച്ചു.
പ്രതികളില്‍ ചിലര്‍ തേജസ് ദിനപ്പത്രത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചതില്‍ നിന്നാണ് പോലീസ് അന്വേഷണം ഈ മേഖലയിലേക്ക് തിരിച്ചത്.
ഇത് സംബന്ധിച്ച് എഡിറ്ററോട് ചോദ്യം ചെയ്യലില്‍ വിശദീകരണം ചോദിച്ചപ്പോള്‍ അത് മാനേജുമെന്റുമായി ബന്ധപ്പെട്ട കാര്യമാണ് എന്നായിരുന്നു മറുപടി.
ഈ പശ്ചാത്തലത്തില്‍ പത്രം മാനേജിങ് ഡയറക്ടര്‍ പി. ഉസ്മാനോട് ഹാജരാകാന്‍ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
പത്രത്തിന്റെ പേരിലുള്ള ഫോണുകളുടെ വിശദാശങ്ങള്‍ക്കായി പോലീസ് ഡയറക്ടര്‍ ബോര്‍ഡ് അംഗം പി. അബ്ദുള്‍ ഹമീദിന് നോട്ടീസ് അയച്ചു.












Click it and Unblock the Notifications