മദനിയെ കുടുക്കാന്‍ ഗുഢശ്രമം: പിഡിപി

സംഘപരിവാര്‍ സംഘടനകള്‍ക്കു പല സ്‌ഫോടനക്കേസുകളിലും ബന്ധമുണ്ടെന്നു തെളിഞ്ഞതോടെ കേസുകളുടെ തൂക്കം സമമാക്കാനുള്ള ഗൂഢതന്ത്രമാണ് നടക്കുന്നതെന്നും പിഡിപി ആരോപിച്ചു.
ചിന്നസ്വാമി സ്‌റ്റേഡിയത്തിലെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒരിക്കല്‍ പോലും മദനിയെ ചോദ്യം ചെയ്യുകയുണ്ടായിട്ടില്ല.
കേസ് കോടതിയുടെ പരിഗണനയിലിരിക്കെ കര്‍ണാടക ആഭ്യന്തരമന്ത്രി വിവാദ പരാമര്‍ശം നടത്തിയതു കേസിനെ വഴി തെറ്റിക്കാനാണെന്നു സംസ്ഥാന ജനറല്‍ സെക്രട്ടറി ഗഫൂര്‍ പുതുപ്പാടി പറഞ്ഞു.
എല്‍.കെ. അദ്വനി നേരിട്ടു മദനിക്കെതിരെ രംഗത്തുവന്നിരിക്കുന്നതു ബിജെപി ദേശീയനേതൃത്വത്തിന് ഇക്കാര്യത്തില്‍ നിക്ഷിപ്ത താല്‍പര്യമുണ്ടെന്നതിനു തെളിവാണ്. ബിജെപി നേതൃത്വം നല്‍കുന്ന കര്‍ണാടക സര്‍ക്കാരിനു കീഴില്‍ മദനിയുടെ ജീവന്‍ സുരക്ഷിതമല്ല.
ആരോഗ്യസ്ഥിതി മോശമായ മദനിയെ കോടതിയുടെ നിര്‍ദേശം പോലും അവഗണിച്ചാണ് 750 കിലോമീറ്റര്‍ തുടര്‍ച്ചയായി യാത്ര ചെയ്യിച്ചു കുടകിലെത്തിച്ചത്-ഗഫൂര്‍ ചൂണ്ടിക്കാട്ടി.
കുടകില്‍ വാഹനത്തില്‍നിന്നു പുറത്തിറക്കുകപോലും ഉണ്ടായിട്ടില്ല. ദൃക്‌സാക്ഷികള്‍ അവിടെ വച്ചു മദനിയെ തിരിച്ചറിഞ്ഞെന്നു പൊലീസ് കള്ളക്കഥയുണ്ടാക്കുകയാണ്. യാത്ര കഴിഞ്ഞു തിരിച്ചു ബാംഗൂരിലെത്തിയപ്പൊഴേക്കും അവശനായ മദനിയെ ആശുപത്രിയില്‍ പരിശോധനയ്ക്കു വിധേയനാക്കിയെന്നു വരുത്തിത്തീര്‍ക്കുക മാത്രമാണു പൊലീസ് ചെയ്തത്.
ഇത്തരത്തില്‍ ഒരാളുടെ ജീവന്‍ പന്താടുന്ന വിഷയത്തില്‍ കേന്ദ്ര, കേരള സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണം. മദനിയുടെ കാര്യത്തില്‍ ജമാഅത്തെ ഇസ്ലാമി അടക്കമുള്ള മതസംഘടനകളോടും സഹായം അഭ്യര്‍ഥിച്ചിട്ടുണ്ടെന്ന് ഇദ്ദേഹം വെളിപ്പെടുത്തി.
പിഡിപി കേന്ദ്ര കമ്മിറ്റിയും ചൊവ്വാഴ്ച കൊല്ലത്തു ചേരും. ഈ രണ്ടു യോഗങ്ങള്‍ക്കു ശേഷം മദനി വിഷയം എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തില്‍ പിഡിപി അന്തിമ നിലപാട് എടുക്കുമെന്നു ഗഫൂര്‍ പുതുപ്പാടി പറഞ്ഞു.












Click it and Unblock the Notifications