ചൈനയില്‍ വിമാനം തകര്‍ന്ന് 43മരണം

തെക്കന്‍ ചൈനയിലെ ഹിലോങ് ജിയാങ് പ്രവിശ്യയില്‍ യിച്ചുനിലെ ഹിന്‍ഡു വിമാനത്താവളത്തിലാണ് 'ഹെനന്‍ എയര്‍ലൈന്‍സ്' വിമാനം അപകടത്തില്‍പ്പെട്ടത്.
അപകടത്തില്‍ 53 പേരെ രക്ഷപ്പെടുത്തിയതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി 'സിന്‍ഹുവ' നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആശുപത്രിയിലുള്ള ഇവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്.
അഞ്ചു കുട്ടികളും അഞ്ചു വിമാനജോലിക്കാരുമടക്കം 96 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. പ്രവിശ്യാ തലസ്ഥാനമായ ഹര്‍ബിനില്‍ നിന്നാണ് വിമാനം പുറപ്പെട്ടത്. 43 യാത്രക്കാരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.












Click it and Unblock the Notifications