മാനഭംഗം: ഇന്ത്യക്കാരന് ആസ്‌ത്രേലിയയില്‍ ശിക്ഷ
മെല്‍ബണ്‍: യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിയെ മാനഭംഗപ്പെടുത്തിയ കേസില്‍ ഇന്ത്യക്കാരന് ആസ്‌ത്രേലിയയിലെ കോടതി 13 വര്‍ഷം തടവുശിക്ഷ വിധിച്ചു.
27കാരനായ ഹര്‍ജാത് ഹുണ്ടാല്‍ സിങ്ങിനെയാണ് കോടതി ശിക്ഷിച്ചത്. ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കിഴക്കന്‍ മെല്‍ബണിലുള്ള സ്പ്രിങ്വേല്‍ റയില്‍വേസ്‌റ്റേഷനില്‍നിന്ന് വീട്ടിലേക്കു പോയ യുവതിയെ ആണ് ഇയാള്‍ ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്തുകയായിരുന്നു.
സംഭവത്തിനുശേഷം ദുബായ് വഴി ഇന്ത്യയിലേക്കു കടക്കാന്‍ ശ്രമിച്ച ഹര്‍ജോത്തിനെ മെല്‍ബണ്‍ വിമാനത്താവളത്തില്‍ വച്ച് അറസ്റ്റു ചെയ്യുകയായിരുന്നു.












Click it and Unblock the Notifications