ജിമേന നവരെത്തെ വിശ്വസുന്ദരി

വിശ്വസുന്ദരിപ്പട്ടം നേടുന്ന രണ്ടാമത്തെ മെക്‌സിക്കോക്കാരിയാണ് ജിമേന. 1991ല്‍ ലുപ്പിറ്റ ജോണ്‍സാണ് ഇതിനു മുമ്പ് ഈ നേട്ടം സ്വന്തമാക്കിയത്.
അമേരിക്കയിലെ ലാസ് വെഗാസില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ കരീബിയന്‍ രാജ്യമായ ജമൈക്കയിലെ യെന്‍ഡി ഫിലിപ്‌സ് രണ്ടാമതെത്തി. മിസ് ഓസ്‌ട്രേലിയ കാപ്‌ബെല്ലിനാണ് മൂന്നാംസ്ഥാനം.
ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന കൊല്‍ക്കത്ത സ്വദേശി ഉശോഷി സെന്‍ ഗുപ്തയ്ക്ക് 21ാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
ആദ്യസ്ഥാനങ്ങളില്‍ എത്തിയില്ലെങ്കിലും മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ പങ്കെടുക്കുന്ന മുസ്‌ലിം വംശജയായ ആദ്യ അമേരിക്കന്‍ സുന്ദരിയെന്ന നിലയില്‍ റിമ ഫക്കിയയും ശ്രദ്ധ നേടി.
ജിമേനയ്ക്ക് സമ്മാനമായി ന്യൂയോര്‍ക്കില്‍ ഒരു ആഡംബര ഫ്ലാറ്റ്, താമസച്ചെലവ്, ന്യൂയോര്‍ക്ക് ഫിലിം അക്കാദമിയില്‍ ഒരു വര്‍ഷത്തെ സ്‌കോളര്‍ഷിപ്പ്, ആഭരണങ്ങള്‍, വസ്ത്രങ്ങള്‍, പാദുകങ്ങള്‍ എന്നിവയും ഒപ്പം വെളിപ്പെടുത്തിയിട്ടില്ലാത്ത തുകയും ലഭിക്കും.












Click it and Unblock the Notifications