പ്രായം പത്തുമാസം ഭാരം 20കിലോ

സാധാരണഗതിയില്‍ ആറു വയസുകാരന്റെ ഭാരമാണിത്. ചൈനയിലെ ജനിച്ചപ്പോള്‍ 3.5 കിലോഗ്രാം മാത്രമായിരുന്നു കുട്ടിയുടെ ഭാരം. പിന്നീട് ഒരു മാസം കഴിഞ്ഞപ്പോഴാണ് കുഞ്ഞിന്റെ ഭാരം വര്‍ധിച്ചു വരുകയായിരുന്നു.
ഈ പ്രായത്തിലുള്ള ഒരു കുഞ്ഞിന്റെ ഇരട്ടി വലുപ്പമാണ് ഇപ്പോഴീ കുഞ്ഞിനുള്ളത്്. എന്നാല്‍ ഈ ഭാരത്തിന്റെ പിന്നിലെ കാരണം കുഞ്ഞിന്റെ അമ്മയ്ക്കും അറിയില്ല. ഭാരം വയ്ക്കാനുള്ള പ്രത്യേക ഭക്ഷണമൊന്നും കുഞ്ഞിനു നല്‍കുന്നില്ലെന്ന് അമ്മ സാക്ഷ്യപ്പെടുത്തുന്നു.
ചൈനയിലെ പാല്‍പ്പൊടി ഈയിടെ വലിയ വിവാദങ്ങള്‍ ഉയര്‍ത്തിയെങ്കിലും ഇവയൊന്നും തന്റെ കുട്ടിയ്ക്കു നല്‍കിയിട്ടില്ലെന്ന് അമ്മ പറയുന്നു.
ഏതായാലും കുഞ്ഞ് ഇപ്പോള്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. ഈ സ്ഥിതി തുടര്‍ന്നാല്‍ ഭാവിയില്‍ കുട്ടിയുടെ ആരോഗ്യത്തെ ഇത് ബാധിക്കുമെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം












Click it and Unblock the Notifications