ലാദന്റെ മരുമകന്റെ സ്വത്ത് മരവിപ്പിക്കുന്നു

അല്‍ ക്വയ്ദ നേതാവ് ഉസാമ ബിന്‍ ലാദന്റെ മരുമകനാണ് അബുള്‍ ഖയര്‍. അമേരിക്കന്‍ പൗരന്‍മാര്‍ ഇയാളുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തെരുതെന്നും നിര്‍ദേശമുണ്ട്.
അല്‍ഖായിദയിലെ സാമ്പത്തിക വിഭാഗം കൈകാര്യം ചെയ്യുന്നവരില്‍ പ്രധാനിയാണ് അബുള്‍ ഖയര്‍ എന്ന് യുഎസ് സാമ്പത്തികകാര്യ ഇന്റലിജന്റ് വിഭാഗം അണ്ടര്‍ സെക്രട്ടറി സ്റ്റുവാര്‍ട്ട് ലെവി പറഞ്ഞു.
2009 ല്‍ സൗദി അറേബ്യ പ്രഖ്യാപിച്ച 85 പേരുടെ ഹിറ്റ്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളയാളാണ് അബുള്‍ ഖയര്‍. അമേരിക്കയ്‌ക്കെതിരെ ആക്രമണം നടത്താന്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് പണം സ്വരൂപിക്കുന്നത് ഇയാളാണെന്ന് അധികൃതര്‍ കണ്ടെത്തിയിരുന്നു.












Click it and Unblock the Notifications