റബ്ബര്‍ ഇറക്കുമതി തീരുവ 20.46 രൂപയാക്കി
ദില്ലി: റബറിന്റെ ഇറക്കുമതിത്തീരുവ കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി പിന്‍വലിച്ചു. നേരത്തേ തീരുവ 20 ശതമാനത്തില്‍നിന്ന് 7.5 ശതമാനമായാണ് കുറച്ചത്.
ഇതിന് പകരം തീരുവ കിലോഗ്രാമിന് 20.46 രൂപയായി നിജപ്പെടുത്താനാണ് ഉദ്ദേശിയ്ക്കുന്നത്. റബ്ബര്‍ വില മാറിയാലും തീരുവയില്‍ വ്യത്യാസമുണ്ടാവില്ല. കേന്ദ്ര വാണിജ്യമന്ത്രി ആനന്ദ് ശര്‍മയുമായി കേരളത്തില്‍നിന്നുള്ള എം.പി.മാര്‍ ബുധനാഴ്ച നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണിത്.
കൂടുതല്‍ സ്വാഭാവിക റബ്ബര്‍ ഇറക്കുമതി ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഒരുലക്ഷം ടണ്‍ റബ്ബറാണ് ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇത് മാറ്റ് 25,000 ടണ്‍ ഇറക്കുമതി ചെയ്താല്‍ മതിയെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. ഈ തീരുമാനങ്ങള്‍ ഇന്ത്യന്‍ റബ്ബര്‍ വിപണിയില്‍ എന്ത് മാറ്റം ഉണ്ടാക്കുമെന്ന് അധികൃതര്‍ നിരീക്ഷിയ്ക്കുകായണ്. ഇതിന് ശേഷമേ റബ്ബര്‍ ഇറക്കുമതിവേണോയെന്ന് അവസാന തീരുമാനം എടുക്കുകയുള്ളു.
ആഭ്യന്തരവിപണിയില്‍ റബറിന്റെ കഴിഞ്ഞ മൂന്നുവര്‍ഷത്തെ ശരാശരി വില പരിഗണിച്ചശേഷമേ തീരുവ നിശ്ചയിക്കാവൂ എന്ന് റബര്‍ ബോര്‍ഡ് ചെയര്‍മാന്റെ നേതൃത്വത്തിലുള്ള വിദഗ്ധസമിതി നിര്‍ദേശിച്ചിരുന്നു. അതായത്, 2007-08ലെ ശരാശരി വിലയായ 90 രൂപ, 2008-09ലെ 101.12 രൂപ, 2009-10ലെ 114.98 രൂപ എന്നിവയുടെ ആകെ ശരാശരി 102.38 രൂപയാണ്. ഇതിന്റെ 20 ശതമാനമായ 20.46 രൂപയാണ് തീരുവയായി നിശ്ചയിച്ചത്. ഇപ്പോഴത്തെ വിപണിവില 156 രൂപയാണെങ്കില്‍ ഇതോടൊപ്പം 20.46 രൂപകൂടി ചേര്‍ത്ത് 176.46 രൂപയും ഹാന്ഡ്ലിങ് ചാര്‍ജും ഉള്‍പ്പെടെയാകും ഇറക്കുമതിവില. അതായത് തീരുവ ഏതാണ്ട് 13 ശതമാനം.
കിലോഗ്രാമിന് 180 രൂപയില്‍ കുറച്ച് ഇറക്കുമതി ചെയ്യാന്‍ അനുവദിക്കുകയില്ലെന്നും മന്ത്രി ആനന്ദ് ശര്‍മ പറഞ്ഞതായി എം.പി.മാര്‍ അറിയിച്ചു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന












Click it and Unblock the Notifications