വരുന്നു, ബാംഗ്ലൂരിലും വേള്‍ഡ് ട്രേഡ് സെന്റര്‍
ബാംഗ്ലൂര്‍: ബാംഗ്ലൂരിലും വേള്‍ഡ് ട്രേഡ് സെന്റര്‍ കെട്ടിടം വരുന്നു. നഗരത്തിലെ പ്രധാന കെട്ടിട നിര്‍മ്മാതാക്കളായ ബ്രിഗേഡ് ഗ്രൂപ്പാണ് ഡബ്ലിയു ടി സി പണിയുന്നത്. വേള്‍ഡ് ട്രേഡ് സെന്റേഴ്സ് അസോസിയേഷനില്‍ (ഡബ്ലിയു ടി സി എ)നിന്ന് ഇതിനുള്ള ലൈസന്‍സ് ലഭിച്ചതായി ബ്രിഗേഡ് ഗ്രൂപ്പ് അറിയിച്ചു.
ഇതനുസരിച്ച് ബ്രിഗേഡ് ഗ്രൂപ്പായിരിയ്ക്കും പത്ത് ലക്ഷം ചതുരശ്ര അടിയുള്ള ഈ കെട്ടിടം പണിത് പരിപാലിയ്ക്കുക. ബ്രിഗേഡ് പണിയുന്ന ഈ ഓഫീസ് കെട്ടിടത്തിന് വേള്‍ഡ് ട്രേഡ് സെന്റര്‍ എന്ന പേര് നല്‍കാനാണ് അനുമതി.
ലോകത്തെമ്പാടുമുള്ള 100 ഡബ്ലിയു ടിസി കെട്ടിടങ്ങളില്‍ ഒന്നായിരിയ്ക്കും ഇത്. ഡബ്ലിയു ടി സി കെട്ടിടമുള്ള ഇന്ത്യയിലെ രണ്ടാമത്തെ നഗരമായിരിയ്ക്കും ബാംഗ്ലൂര്‍. മുംബൈയിലാണ് ആദ്യ ഡബ്ലിയുടിസി കെട്ടിടം പണിതത്.
2011-ാടെ ഈ കെട്ടിടം പൂര്‍ത്തിയാവുമെന്ന് ബ്രിഗേഡ് ഗ്രൂപ്പ് എംഡി എം ആര്‍ ജയശങ്കര്‍ പറഞ്ഞു. വേള്‍ഡ് ട്രേഡ് സെന്റര്‍ അസോസിയേഷന്‍ 1970ലാണ് സ്ഥാപിച്ചത്. അന്തര്‍ദേശീയ വാണിജ്യ ബന്ധങ്ങള്‍ പരിപോഷിപ്പിയ്ക്കുകയാണ് ഈ സര്‍ക്കാരിതര സംഘടനയുടെ ലക്ഷ്യം.












Click it and Unblock the Notifications