മര്യാദ പഠിപ്പിക്കാന്‍ കിരണ്‍ ബേദിയുടെ പുസ്തകം

ഇത്തരക്കാര്‍ക്ക് മര്യാദയുടെ പാഠങ്ങള്‍ പഠിക്കാനായി രാജ്യത്തെ ആദ്യ വനിതാ ഐപിഎസ് ഓഫീസറായ കിരണ്‍ ബേദി ഒരു പുസ്തകം പുറത്തിറക്കിയിരിക്കുന്നു. ബ്രൂം ആന്റ് ഗ്രൂം എന്നാണ് പുസ്തകത്തിന്റെ പേര്. പമുഖ എഴുത്തുകാരന്‍ പവന്‍ ചൌധരിയും ചേര്‍ന്നാണ് കിരണ്‍ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.
നിത്യ ജീവിതത്തില്‍ പാലിക്കേണ്ട സാമാന്യ മര്യാദകളാണ് പുസ്തകത്തിലെ പ്രധാന പ്രതിപാദ്യം. ആളുകളെ പരിചയപ്പെടല്‍, അതിഥി സല്‍ക്കാരം, മൊബൈല്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ഹോട്ടലുകളിലോ ലോഡ്ജുകളിലോ മുറിയെടുക്കുമ്പോള്‍ പാലിക്കേണ്ട മര്യാദകള്‍, ഭാര്യയും ഭര്‍ത്താവും പരസ്പരം ഇടപെടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, നല്ല സര്‍ക്കാരുദ്യോഗസ്ഥന്‍ പാലിക്കേണ്ട ചിട്ടകള്‍ തുടങ്ങി നിത്യ ജീവിതത്തിലെ മുപ്പതോളം സന്ദര്‍ഭങ്ങളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പുസ്തകത്തില്‍ വിശദമായി പറയുന്നു.
മനോഹരങ്ങളായ ചിത്രങ്ങളും കൂടി ഉള്‍പ്പെടുത്തിയാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. കോമണ്‍വെല്‍ത്ത് ഗെയിംസ് തുടങ്ങുന്നതിനു മുന്‍പു നിര്‍ബന്ധമായും പുസ്തകം വായിച്ചിരിക്കണമെന്നു പ്രസാധക അനു ആനന്ദ് അഭിപ്രായപ്പെട്ടു. വിദേശ താരങ്ങളോട് മാന്യമായി പെരുമാറാന്‍ ഇതു സഹായിക്കുമെന്നാണ് അനു പറയുന്നത്.


Click it and Unblock the Notifications