മദനി അതിവേഗകോടതിയില്‍ ജാമ്യാപേക്ഷ നല്‍കി

തനിക്കെതിരേയുള്ള കുറ്റപത്രത്തിലെ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് ജാമ്യഹര്‍ജിയില്‍ മഅദനി പറയുന്നു.
നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് സംഘം ചേര്‍ന്നുവെന്ന കേസില്‍ തന്നെ പ്രതി ചേര്‍ത്തിരിക്കുന്നതെന്നും ഹര്‍ജിയില്‍ ബോധിപ്പിച്ചിട്ടുണ്ട്. ജാമ്യാപേക്ഷയില്‍ കോടതി ഉച്ചയ്ക്ക് ശേഷം തീരുമാനമെടുക്കും.
ഒമ്പതുദിവസത്തെ റിമാന്‍ഡ് കാലാവധി തീരുന്നതിനാല്‍ മദനിയെ വ്യാഴാഴ്ച്ച ഉച്ചയ്ക്ക് ശേഷം ബാംഗ്ലൂര്‍ അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ കോടതിയില്‍ ഹാജരാക്കും.
കഴിഞ്ഞ ഒന്‍പത് ദിവസമായി മദനി ബാംഗളൂര്‍ പോലീസിന്റെ കസ്റ്റഡിയിലാണ്












Click it and Unblock the Notifications