Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്റ്റേഡിയംസ്‌ഫോടനം: മദനിയുടെ പങ്ക് തെളിഞ്ഞിട്ടില്ല

Madani
ബാംഗ്ലൂര്‍: ഐപിഎല്‍ മത്സരങ്ങള്‍ നടക്കുന്നതിനിടെ ഏപ്രിലില്‍ ബാംഗ്ലൂര്‍ ചിന്നസ്വാമി സ്‌റ്റേഡിയത്തിനു സമീപം നടന്ന ഇരട്ട സ്‌ഫോടനത്തില്‍ അബ്ദുള്‍ നാസര്‍ മദനിയുടെ പങ്ക് തെളിഞ്ഞിട്ടില്ലെന്നു സിറ്റി പോലീസ് കമ്മിഷണര്‍ ശങ്കര്‍ ബിദരി.

കഴിഞ്ഞ ദിവസം കര്‍ണാടക ആഭ്യന്തരമന്ത്രി വി.എസ് ആചാര്യ നടത്തിയ പ്രസ്താവനയ്ക്കു വിരുദ്ധമായ വെളിപ്പെടുത്തലാണ് ശങ്കര്‍ ബിദരി നടത്തിയിരിക്കുന്നത്. ചിന്നസ്വാമി സ്‌റ്റേഡിയം സ്‌ഫോടനങ്ങളില്‍ തനിക്കു പങ്കുണ്ടെന്നു ചോദ്യംചെയ്യലില്‍ മദനി സമ്മതിച്ചെന്നാണ് ആചാര്യ കഴിഞ്ഞ ദിവസം പറഞ്ഞത്.

ആഭ്യന്തരമന്ത്രിയുടെ പ്രസ്താവനയെപ്പറ്റി അഭിപ്രായം പറയുന്നില്ല. എന്നാല്‍, സ്‌റ്റേഡിയം സ്‌ഫോടനങ്ങളില്‍ മദനിയുടെ പങ്ക് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല- ശങ്കര്‍ ബിദരി ബാംഗ്ലൂരില്‍മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

മദനി പ്രതിപ്പട്ടികയിലുള്ള ബാംഗ്ലൂര്‍ സ്‌ഫോടനപരമ്പരക്കേസില്‍ വിശദമായ അന്വേഷണം നടത്തുമെന്നു ബിദരി വ്യക്തമാക്കി. സാക്ഷിപ്പട്ടികയിലുള്ള സൂഫിയാ മദനിയെ ചോദ്യംചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

വേണ്ടിവന്നാല്‍ മഅ്ദനിയെ കൂടുതല്‍ ദിവസം പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്നും ബിദരി പറഞ്ഞു. കഴിഞ്ഞ 17ന് അന്‍വാര്‍ശേരിയില്‍ അറസ്റ്റിലായ മദനിയുടെ പോലീസ് കസ്റ്റഡിയുടെ കാലാവധി വ്യാഴാഴ്ച അവസാനിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+