Get Updates
Get notified of breaking news, exclusive insights, and must-see stories!

മാവോവാദികള്‍ ചര്‍ച്ചയ്ക്ക് തയ്യാറാവണം

Manmohan
ദില്ലി: മാവോവാദികള്‍ ഇന്ത്യന്‍ ജനതയുടെ ഭാഗമാണെന്നും അതുകൊണ്ടുതന്നെ അവര്‍ അക്രമം വെടിഞ്ഞ് ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നും പ്രധാനമന്ത്രി മന്‍മോഹന്‍സിങ്.

പോലീസ് സേന കൂടുതല്‍ ഫലപ്രദമായി സമൂഹത്തില്‍ ഇടപെടണം. ദില്ലിയില്‍ നടക്കുന്ന പോലീസ് ജനറല്‍മാരുടെ ദേശീയ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സേനാവിഭാഗങ്ങള്‍ക്കു കൂടുതല്‍ മെച്ചപ്പെട്ട പരിശീലനം നല്‍കണം. ഡാര്‍ജിലിങ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നിയമം കൈയിലെടുക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം. പൊലീസ് റിക്രൂട്ട്‌മെന്റ് സംസ്ഥാനങ്ങള്‍ സുതാര്യമായി നിര്‍വഹിക്കണം- മന്‍മോഹന്‍ ആവശ്യപ്പെട്ടു.

കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശിച്ച റിക്രൂട്ടിങ് വ്യവസ്ഥകള്‍ പല സംസ്ഥാനങ്ങളും പാലിക്കുന്നില്ലെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

മൗലികവാദ പ്രസ്ഥാനങ്ങളും ഇടതു തീവ്രവാദവും വര്‍ധിക്കുകയാണ്. സംഘര്‍ഷം നിലനില്‍ക്കുന്ന കശ്മീരില്‍ കൂടുതല്‍ സേനയെ വിന്യസിക്കാന്‍ ആഭ്യന്തരമന്ത്രിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്- അദ്ദേഹം അറിയിച്ചു.

കശ്മീരിലെ പ്രശ്‌നങ്ങള്‍ ആശങ്കയുളവാക്കുന്നതാണ്. എന്നാല്‍ സൈനിക വിന്യാസത്തിന്റെ രീതിയില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്നും കൂടുതല്‍ ക്രിയാത്മകമായി കശ്മീര്‍ മേഖലയില്‍ സര്‍ക്കാര്‍ ഇടപെടേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കശ്മീരില്‍ സംഘര്‍ഷത്തിന്റെ ഭാഗമായി 60 ഓളം പേര്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി ഇങ്ങനെ പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+