കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാംഗ്ലൂര്‍ സ്‌ഫോടനം: സൂഫിയയെ ചോദ്യംചെയ്‌തേയ്ക്കും

  • By Lakshmi
Google Oneindia Malayalam News

Sufiya
ബാംഗ്ലൂര്‍: 2008ലെ ബാംഗ്ലൂര്‍ സ്‌ഫോടനപരമ്പരക്കേസില്‍ വേണ്ടിവന്നാല്‍ അബ്ദുള്‍ നാസര്‍ മദനിയുടെ ഭാര്യ സൂഫിയ മദനിയെ ചോദ്യം ചെയ്യുമെന്നു ബാംഗൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ശങ്കര്‍ ബിദരി വ്യക്തമാക്കി.

തുടരന്വേഷണത്തിന്റെ ഭാഗമായാകും സാക്ഷിയായ സൂഫിയ ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്യുക. ഇതിനിടെ ബംഗളുരു സ്‌ഫോടനക്കേസില്‍ മദനിക്കെതിരേ നിര്‍ണായക തെളിവുകള്‍ ലഭിച്ചെന്നു പോലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.

സ്‌ഫോടനത്തിനു മൂന്നു മാസം മുമ്പ് തടിയന്റവിട നസീര്‍, റിയാസ് ഭട്കല്‍ എന്നിവര്‍ കൂര്‍ഗിലെ ശാന്തികൊപ്പയില്‍ മദനിയെയും ഭാര്യ സൂഫിയയെയും കണ്ടെന്നാണു പോലീസിന്റെ നിഗമനം. സൂഫിയയാണ് ഇവരെ മദനിക്കു പരിചയപ്പെടുത്തിയതെന്ന നിഗമനത്തിന്റെ ദിശയില്‍ വിശദമായ അന്വേഷണം തുടരുകയാണ്.

‌വ്യാഴാഴ്ച റിമാന്‍ഡ് കാലാവധി അവസാനിക്കുന്ന മദനിയെ വീണ്ടും കസ്റ്റഡിയില്‍ വിട്ടുതരണമെന്നു പൊലീസ് മജിസ്‌ട്രേട്ടിനോട് അഭ്യര്‍ഥിക്കും.

മിക്കവാറും ഉച്ചയ്ക്കു ശേഷമാകും മദനിയെ അഡീഷനല്‍ ചീഫ് മെട്രൊപ്പൊലിറ്റന്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കുക.

ഇതിനിടെ വ്യാഴാഴ്ച ബാംഗൂര്‍ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുമെന്നു മദനിയുടെ അഭിഭാഷകര്‍ അറിയിച്ചു. തനിക്കെതിരായ കുറ്റപത്രം മരവിപ്പിക്കണമെന്ന് അഭ്യര്‍ഥിച്ചു മദനി സമര്‍പ്പിച്ച ഹര്‍ജി കര്‍ണാടക ഹൈക്കോടതി വിധി പറയാന്‍ മാറ്റിയിട്ട് ഒരാഴ്ച പിന്നിടുകയാണ്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X