പ്രജാരാജ്യം കോണ്‍ഗ്രസില്‍ ലയിക്കില്ല: ചിരഞ്ജീവി

പാര്‍ട്ടി നിലനില്‍ക്കരുതെന്ന് ആഗ്രഹിക്കുന്നവരാണ് ഇത്തരം ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത്. ലക്ഷക്കണക്കിന് ആളുകള്‍ കൂടെയുള്ളപ്പോള്‍ പ്രജാരാജ്യം എന്തിനു മറ്റൊരു പാര്‍ട്ടിയില്‍ ലയിക്കണം?-വിശാഖപട്ടണത്ത് പാര്‍ട്ടിയുടെ ആദ്യ സമ്പൂര്‍ണ സമ്മേളനത്തില്‍ ചിരഞ്ജീവി ചോദിച്ചു.
ഈയിടെ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കെതിരെ മത്സരിക്കേണ്ടെന്ന് പ്രജാരാജ്യം തീരുമാനിച്ചിരുന്നു. ചിരഞ്ജീവിയോട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി നേരിട്ട് അഭ്യര്‍ഥിച്ചതിനെത്തുടര്‍ന്നായിരുന്നു ഇത്.
ആവശ്യമായിവരുന്ന ഘട്ടങ്ങളില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാറിന്റെ രക്ഷയ്‌ക്കെത്തുമെന്ന് ചിരഞ്ജീവി സൂചന നല്‍കുകയും ചെയ്തു.
വിമത എം.പി യും മുന്‍ മുഖ്യമന്ത്രി വൈ.എസ്. രാജശേഖരറെഡ്ഡിയുടെ മകനുമായ ജഗന്‍മോഹന്റെഡ്ഡിയുടെ ജനപ്രീതി ചെറുക്കുന്നതിന് ചിരഞ്ജീവിയുടെ താരപരിവേഷം ഉപയോഗപ്പെടുത്തണമെന്ന ചിന്ത കോണ്‍ഗ്രസ് നേതൃത്വത്തിനുള്ളതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.












Click it and Unblock the Notifications