മോഹന്‍ലാലിനെതിരെ അഴീക്കോട് കേസ് ഫയല്‍ ചെയ്തു

മാധ്യമങ്ങളിലൂടെ മോഹന്‍ലാല്‍ തനിക്ക് അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തിയെന്നാണ് അഴീക്കോട് ആരോപിച്ചിരിക്കുന്നത്.
താരസംഘടനയായ അമ്മയും തിലകനും തമ്മിലുള്ള പ്രശ്‌നവുമായി ബന്ധപ്പെട്ട് അഴീക്കോട് ലാലിനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. ഇതിനോട് ലാല്‍ പ്രതികരിക്കുകയും ചെയ്തിരുന്നു.
പിന്നീട് ലാലിനെ ഖാദിയുടെ അംബാസിഡറാക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തെയും അഴീക്കോട് എതിര്‍ത്തിരുന്നു. ഈ പ്രശ്‌നത്തില്‍ മദ്യപന്‍ എന്നാണ് അഴീക്കോട് ലാലിനെ വിശേഷിപ്പിച്ചിരുന്നത്.
മദ്യക്കമ്പനിയുടെ പരസ്യത്തില്‍ അഭിനയിച്ചയാളെ ഖാദിയുടെ അംബാസിഡറാക്കുന്നതിലെ അനൗചിത്യമായിരുന്നു അഴീക്കോട് ചൂണ്ടിക്കാട്ടിയത്.












Click it and Unblock the Notifications