Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗ്രീന്‍വാലിയിലേയ്ക്ക് മാര്‍ച്ച് നടത്തും: ബിജെപി

മലപ്പുറം: എന്‍ഡിഎഫിന്റെ മലപ്പുറത്തെ കേന്ദ്രമായ മഞ്ചേരി ഗ്രീന്‍വാലിയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍.

റാലിയ്ക്ക് കഴിഞ്ഞദിവസനം പൊലീസ് അനുമതി നിഷേധിച്ചിരുന്നു. ഇതിനെ മറികടന്ന് മാര്‍ച്ച് നടത്തുമെന്നാണ് നേതാക്കള്‍ പറയുന്നത്.

ഒരു ഭീകരവാദ കേന്ദ്രത്തിലേക്ക് ജനാധിപത്യ രീതിയില്‍ മാര്‍ച്ച് നടത്താന്‍ അനുമതി നിഷേധിക്കുന്നത് ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടിയാണ്.

പള്ളികള്‍ക്കു മുന്നിലൂടെ മുദ്രാവാക്യം മുഴക്കിപ്പോയാല്‍ സാമുദായിക കലാപമുണ്ടാകുമെന്നാണ് അനുമതി നിഷേധിച്ചതിനു കാരണമായി പൊലീസ് പറയുന്ന ന്യായം. ഭീകരവാദികള്‍ ആഗ്രഹിക്കുന്നത് നടത്തിക്കൊടുക്കുകയാണ് പൊലീസ് ചെയ്യുന്നത്.

പോപ്പുലര്‍ ഫ്രണ്ടിന്റെ ആസ്ഥാനമായ ഗ്രീന്‍വാലിയില്‍ ഭീകരവാദ പരിശീലനം നടക്കുന്നുണ്ടെന്ന് ഉത്തമ ബോദ്ധ്യമുള്ളതിനാലാണ് അവിടേക്ക് മാര്‍ച്ച് നടത്തുന്നത്- സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സംസ്ഥാനത്ത് ഇത്തരത്തില്‍ 14 കേന്ദ്രങ്ങളുണ്ടെന്ന് ഐ.ബി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഈ റിപ്പോര്‍ട്ട് സംസ്ഥാനസര്‍ക്കാര്‍ അവഗണിക്കുകയായിരുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

രാവിലെ പത്തരയ്ക്ക് മഞ്ചേരി കച്ചേരിപ്പടിയില്‍നിന്ന് ആരംഭിക്കുന്ന മാര്‍ച്ചില്‍ അയ്യായിരത്തോളം പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+