മോര്‍ച്ചറിയില്‍ മദ്യപന്‍; ജീവനക്കാര്‍ ഭയന്നോടി
തൃശൂര്‍: തിരുവോണദിവസം മദ്യപിച്ചു പൂസായി മോര്‍ച്ചറിയില്‍ കിടന്നുറങ്ങിയ വ്യക്തി എഴുന്നേറ്റത് കണ്ട് ആശുപത്രി ജീവനക്കാര്‍ ഭയന്നോടി.
തൃശൂര്‍ മെഡിക്കല്‍ കോളെജിലെ മോര്‍ച്ചറിയാണ് മദ്യപന്‍ ഉറങ്ങാന്‍ തിരഞ്ഞെടുത്തത്. ഉറക്കം കഴിഞ്ഞ് ഇന്‍ക്വസ്റ്റ് മേശയില്‍ എഴുന്നേറ്റിരുന്ന മദ്യപനെക്കണ്ടാണ് ജീവനക്കാര്‍ ഭയന്നത്.
മൂവാറ്റുപുഴ സ്വദേശിയും മഞ്ചേരിയിലെ ഒരു ഇന്‍ഷുറന്‍സ് കമ്പനി ജീവനക്കാരനുമാണ് ഇയാള്‍. എറണാകുളത്ത് നിന്ന് മഞ്ചേരിയിലേക്കുള്ള യാത്രയില്‍ താന്‍ തൃശൂരില്‍ ഇറങ്ങുകയായിരുന്നെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു.
പിന്നെ സ്‌റ്റേഷനില്‍ നിന്ന് ഒരു ഓട്ടോവിളിച്ച് മദ്യം വാങ്ങിക്കാനായി പോവുകയായിരുന്നു. കുപ്പി കാലിയാക്കാന്‍ ഓട്ടോ െ്രെഡവറും ഒപ്പം കൂടി. വിശ്രമിക്കാന്‍ പറ്റിയ സ്ഥലമാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഓട്ടോ ഡ്രൈവറാണ് തന്നെ മോര്‍ച്ചറിയ്ക്ക് സമീപം വിട്ടതെന്ന് ഇയാള്‍ പറയുന്നു.
യഥാര്‍ത്ഥ മൃതദേഹവുമായി വന്ന ജീവനക്കാര്‍ ഇന്‍ക്വസ്റ്റ് ടേബിളില്‍ അനക്കം കേട്ട് നോക്കിയപ്പോഴാണ് ഇയാളെ കണ്ടത്. താന്‍ മോര്‍ച്ചറിയിലാണെന്ന വിവരം മദ്യപന്‍ മനസ്‌സിലാക്കിയതും അപ്പോഴായിരുന്നു.












Click it and Unblock the Notifications