പത്തുവയസ്സുകാരിയെ പീഡിപ്പിച്ച വൃദ്ധന്‍ അറസ്റ്റില്‍
കുളത്തൂപ്പുഴ: പത്തുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അയല്‍വാസിയായ വൃദ്ധനെ പോലീസ് പിടികൂടി. കുളത്തൂപ്പുഴ സ്വദേശി അബ്ദുല്‍ റഷീദിനെയാണ് പോലീസ് പിടികൂടിയത്.
അയല്‍വാസിയായ പെണ്‍കുട്ടിക്ക് മിഠായി നല്‍കി സ്‌നേഹം പ്രകടിപ്പിച്ച് കുട്ടിയെ വീട്ടിലെ മുറിക്കുള്ളില്‍ കയറ്റി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ ആരോപിച്ചത്.
കുറെ ദിവസങ്ങളായി കുട്ടിക്ക് മിഠായി നല്‍കി വൃദ്ധന്‍ പ്രകൃതിവിരുദ്ധനടപടിക്ക് വിധേയമാക്കിയിരുന്നതായി പരാതിയില്‍ പറയുന്നു. കുംടുബശ്രീ പ്രവര്‍ത്തകരാണ് അബ്ദുല്‍ റഷീദ് മുറിയില്‍ വച്ച് കുട്ടിയെ പീഡിപ്പിക്കുന്നത് കണ്ടെത്തിയത്.
ഇവര്‍ വിവരം അറിയിച്ചതിനെതുടര്‍ന്നാണ് മാതാപിതാക്കള്‍ സംഭവമറിഞ്ഞത്. സംഭവം പുറത്തറിഞ്ഞതോടെ അബ്ദുല്‍ റഷീദ് ഒളിവില്‍പോയി. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കുളത്തൂപ്പുഴ പോലീസില്‍ പരാതി നല്‍കിയെങ്കിലും പോലീസ് സംഭവം ഗൗരവമായെടുത്തില്ലെന്നും ആക്ഷേപമുണ്ട്.
തുടര്‍ന്ന് നാട്ടുകാര്‍ പോലീസ് സ്റ്റേഷന്‍ പരിസരത്ത് തടിച്ചുകൂടുകയും സംഘര്‍ഷാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.
എഎസ്‌ഐയുടെ നേതൃത്വത്തില്‍ സംഭവം ഒതുക്കിതീര്‍ക്കാന്‍ ശ്രമം നടത്തുന്നതായാണ് നാട്ടുകാരുടെ ആരോപണം. എന്നാല്‍ ബുധനാഴ്ച അര്‍ധരാത്രിയോടെ എസ്‌ഐ രാജേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കല്ലറയിലുള്ള ബന്ധുവീട്ടില്‍നിന്നും അബ്ദുല്‍ റഷീദിനെ അറസ്റ്റുചെയ്യുകയായിരുന്നു.












Click it and Unblock the Notifications