കൈവെട്ട് കേസ് ഏറ്റെടുക്കില്ലെന്ന് എന്‍ഐഎ

എന്‍ഐഎ കേസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയുടെ വാദം കേള്‍ക്കവേയാണ് എന്‍ഐഎ. ഇക്കാര്യത്തിലെ നിലപാട് ഹൈക്കോടതിയെ ബോധിപ്പിച്ചത്.
തീവ്രവാദം, രാജ്യദ്രോഹം തുടങ്ങിയ കേസുകളാണ് പൊതുവെ ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുക്കുന്നത്. കൈവെട്ടല്‍ കേസ് ഇത്തരത്തില്‍ ദേശീയ താല്‍പര്യമുള്ള കേസല്ല. പോലീസ് ചുമത്തിയിരിക്കുന്നതും അത്തരം വകുപ്പുകളല്ല. ക്രിമിനല്‍ കേസ് മാത്രമാണ് ഇപ്പോള്‍ ചുമത്തിയിട്ടുള്ളത്-എന്‍ഐഎ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
ഈ സാഹചര്യത്തില്‍ തങ്ങളുടെ അന്വേഷണ പരിധിയില്‍ ഇത്തരമൊരു കേസ് ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്നും ഹൈക്കോടതിയെ എന്‍ഐഎ അഭിഭാഷകന്‍ അറിയിച്ചു.
എന്നാല്‍ സര്‍ക്കാര്‍ പ്രത്യേകമായി ഉത്തരവിടുകയാണെങ്കില്‍ അന്വേഷിക്കാമെന്ന് എന്‍ഐഎ കോടതിയെ ബോധിപ്പിച്ചു. കേസില്‍ അടുത്തയാഴ്ച്ച വിശദമായ വാദം കേള്‍ക്കും.












Click it and Unblock the Notifications