ബിജെപിയുടെ ഗ്രീന്‍വാലി പ്രകടനം തടഞ്ഞു
മലപ്പുറം: വിലക്കു ലംഘിച്ചു മഞ്ചേരിയിലെ പോപ്പുലര്‍ ഫ്രണ്ട് ആസ്ഥാനമായ ഗ്രീന്‍വാലിയിലേക്കു ബിജെപി നടത്താന്‍ ശ്രമിച്ച പ്രകടനം പൊലീസ് തടഞ്ഞു.
പ്രകടനം 15 വാര പിന്നിട്ടപ്പോള്‍ത്തന്നെ പൊലീസ് തടയുകയായിരുന്നു. സംഭവസ്ഥലത്ത് എഴുന്നൂറ്റിയമ്പതോളം പൊലീസിനെയാണ് വിന്യസിച്ചത്. ജില്ലാ പൊലീസ് സുപ്രണ്ടിന്റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹം ബുധനാഴ്ച മുതല്‍ മഞ്ചേരിയില്‍ ക്യാംപു ചെയ്തിരുന്നു.
ഭീകരവാദ സംഘടനകളെ നിരോധിക്കണമെന്നും അവരുടെ പരിശീലന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടണമെന്നും ആവശ്യപ്പെട്ട് മഞ്ചേരി കച്ചേരിപ്പടി ബൈപാസില്‍നിന്നാണ് പ്രകടനം തുടങ്ങിയത്.
ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ പ്രകടനത്തില്‍ പങ്കെടുത്തു.
പ്രകടനം നടത്തുന്നതിനുള്ള അനുമതി നിഷേധിച്ച് കഴിഞ്ഞദിവസം ബിജെപി സംസ്ഥാന നേതാക്കള്‍ക്കു പൊലീസ് കത്തു നല്‍കിയിരുന്നു. ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അനുമതി നിഷേധിച്ചത്.
പ്രകടനത്തിന് ശ്രമിക്കുന്നവരെ അറസ്റ്റ് ചെയ്യുമെന്നും മുന്നറിയിപ്പു നല്‍കിയിരുന്നു. എന്നാല്‍ ഇത് അവഗണിച്ചു കൊണ്ടാണ് ബിജെപി പ്രകടനത്തിന് തീരുമാനിച്ചത്.












Click it and Unblock the Notifications