Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവാവിനെ മര്‍ദ്ദിച്ച് അവശനാക്കി വഴിയില്‍ തള്ളി

ചെറുതോണി: യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു മൃതപ്രായനാക്കിയശേഷം വഴിയരികില്‍ തള്ളി. സംഭവവുമായി ബന്ധപ്പെട്ടു മൂന്നംഗസംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു.

യുവതിയെ ശല്യംചെയ്‌തെന്ന് ആരോപിച്ചായിരുന്നു മര്‍ദനവും തട്ടിക്കൊണ്ടുപോകലുമെന്നു പൊലീസ് പറഞ്ഞു.

പിറവം ആരക്കുന്നം എടമനമ്യാലില്‍ ഏലിയാസ് ചാക്കോ(40)യാണ് മര്‍ദനത്തിന് ഇരയായി ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. കയ്യും കാലും ഒടിയുകയും തലയ്ക്കു മാരകമായി പരുക്കേല്‍ക്കുകയും ചെയ്ത ഏലിയാസിനെ ഇടുക്കി ജില്ലാ ആശുപത്രിയിലും തുടര്‍ന്നു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

വെണ്‍മണി സ്വദേശികളായ വേഴാമ്പത്തോട്ടം പ്രീമി (30), സഹോദരന്‍ ആന്റോ (27), മറ്റമാനായില്‍ സിബിച്ചന്‍ (26) എന്നിവരാണ് അറസ്റ്റിലായത്.

ബുധനാഴ്ച രാവിലെ ഒന്‍പതരയോടെ ഏലിയാസിനെ വഴിയരികില്‍ തള്ളി കടന്നുകളയാന്‍ ശ്രമിക്കുന്നതിനിടെ പ്രതികളുടെ കാര്‍ റോഡിലെ ചെളിയില്‍പ്പെട്ടു. ഇതു ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

ഒരേ യുവതിയെ ഏലിയാലും പ്രീമിയും പ്രണയിക്കാന്‍ തുടങ്ങിയേടത്തുനിന്നാണ് പ്രശ്‌നങ്ങള്‍ ഉണ്ടായതെന്ന് പൊലീസ് പറയുന്നു.

കാളിയാറില്‍നിന്നു ചൊവ്വാഴ്ച രാവിലെ വാടകയ്‌ക്കെടുത്ത കാറില്‍ മൂവാറ്റുപുഴയിലെത്തിയ പ്രതികള്‍ ഏലിയാസിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. മൂവാറ്റുപുഴമുതല്‍ മര്‍ദനം ആരംഭിച്ചു.

കഞ്ഞിക്കുഴിക്കും വെണ്മണിക്കും ഇടയില്‍ വരിക്കമുത്തനില്‍ ആളൊഴിഞ്ഞ പുറംപോക്കില്‍ ഏലിയാസിനെ ഉപേക്ഷിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രതികളുടെ കാര്‍ ചെളിയില്‍ അകപ്പെട്ടു. അറസ്റ്റിലായവര്‍ മുന്‍പും വിവിധ കേസുകളില്‍ പ്രതികളായിരുന്നെന്നു പൊലീസ് പറഞ്ഞു.

അതേസമയം, പൊലീസിന്റെ റൗഡി ലിസ്റ്റില്‍ പേരുണ്ടായിരുന്നയാളാണ് ചികില്‍സയിലുള്ള ഏലിയാസ് ചാക്കോയെന്നു മുളന്തുരുത്തി പൊലീസ് അറിയിച്ചു. രണ്ടാഴ്ച മുന്‍പു സഹോദരനുമായുണ്ടായ തര്‍ക്കത്തിന്റെ പേരില്‍ മുളന്തുരുത്തി പൊലീസിലും ഇയാള്‍ക്കെതിരെ കേസുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+