Get Updates
Get notified of breaking news, exclusive insights, and must-see stories!

അമേരിക്ക 'തീവ്രവാദത്തിന്റെ കയറ്റുമതിക്കാര്‍' എന്ന്

വാഷിംഗ്‍ടന്‍: വിവാദ രഹസ്യ റിപ്പോര്‍ട്ടുകള്‍ പുറത്ത് വിടുന്ന വികിലീക്ക്സ് വീണ്ടും അമേരിയ്ക്കയ്ക്ക് തലവേദനയാവുന്നു. അമേരിയ്ക്ക തീവ്രവാദത്തിന്റെ മൊത്ത വിതരണക്കാരും കയറ്റുമതിക്കാരുമാണെന്ന് ചൂണ്ടിക്കാട്ടുന്ന സിഐഎ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ വിക്കിലീക്ക്സ് പുറത്ത് വിട്ടിരിയ്ക്കുന്നത്.

അമേരിയ്ക്കയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎയുടെ തന്നെ റിപ്പോര്‍ട്ടാണ് ഇതെന്നതാണ് ഏറെ രസകരം.

2010 ഫെബ്രവരി രണ്ടിന് സി ഐ എ തയ്യാറാക്കിയ മൂന്ന് പേജ് റിപ്പോര്‍ട്ടാണ് ഓഗസ്റ്റ് 25 ബുധനാഴ്ച വികിലീക്‍സ് പുറത്താക്കിയത്. യുഎസിന്റെ പിടിയിലായ പാകിസ്ഥാന്‍ തീവ്രവാദി ഡേവിഡ് ഹെഡ‍ലിയെ പോലെ അക്രമം നടത്താനായി ഒട്ടേറെ അമേരിക്കക്കാര്‍ വിദേശ രാജ്യങ്ങളില്‍ പോയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. "വിദേശികള്‍ അമേരിയ്ക്കയെ തീവ്രവാദത്തിന്റെ കയറ്റുമതിക്കാരെന്ന് കണ്ടാല്‍ എന്ത്?" എന്ന തലക്കെട്ടോടുകൂടിയതാണ് സിഐഎയുടെ ഈ റിപ്പോര്‍ട്ട്. 15,000 ത്തോളം രഹസ്യ യുദ്ധ രേഖകള്‍ വൈകാതെ പുറത്ത് വിടുമെന്ന് വികിലീക്‍സ് വ്യക്തമാക്കിയിട്ടുണ്ട്. ഇസ്ലാമിക തീവ്രവാദത്തിന്റെ തുടക്കത്തിന് ശേഷമല്ല അമേരിക്കന്‍ തീവ്രവാദം തുടങ്ങിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അമേരിക്കക്കാരനെ തുറന്ന് ചിന്തിപ്പിയ്ക്കാനായുള്ളതാണെന്നായിരുന്നു സിഐഎയുടെ ഈ റിപ്പോര്‍ട്ടിനെ കുറിച്ചുള്ള പരാമര്‍ശം. റിപ്പോര്‍ട്ട് കൂടുതല്‍ കാര്യഗൗരവമുള്ളല്ലെന്ന് വരുത്തി തീര്‍ക്കുകയായിരുന്നു ഈ പരാമര്‍ശത്തിന്റെ ലക്ഷ്യമെന്ന് കരുതുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+