ഗൂഗിളിനെതിരെ യാഹൂവും ബിങും കൈകോര്‍ക്കുന്നു
ന്യൂയോര്‍ക്ക്: സെര്‍ച്ച് എഞ്ചിന് ഭീമനായ ഗൂഗിളിന്റെ മുന്നേറ്റത്തിന് തടയിടാന്‍ യാഹുവും മൈക്രോസോഫ്റ്റിന്റെ ബിംങും കൈകോര്‍ക്കുന്നു.
ഇതിന്റെ ഭാഗമായി യാഹുവിന്റെ മൊബൈല്‍, വെബ് സെര്‍ച്ചുകള്‍ ബിങിലേക്ക് മാറ്റുന്ന പ്രക്രിയ പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു.
യാഹുവിന്റെയും ബിങിന്റെയും വളര്‍ച്ചയില്‍ വഴിത്തിരിവാകുന്ന നീക്കമാണിതെന്ന് മൈക്രോസോഫ്റ്റ് വക്താവ് പറഞ്ഞു. പരിവര്‍ത്തന പ്രക്രിയ വളരെ സുഗമമായാണ് നടന്നതെന്നും ഉപഭോക്താക്കള്‍ക്കും ഇത് ഏറെ ഉപകാരപ്രദമായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഗൂഗിളിനെ നേരിടാന്‍ ബിങും യാഹുവും ഒരിമിച്ചു പ്രവര്‍ത്തിക്കാന്‍ ഒരു വര്‍ഷം മുമ്പ് തന്നെ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഇരുവരും കരാറിലേര്‍പ്പെടുകയും ചെയ്തിരുന്നു.
യാഹൂവിന്റെ സൈറ്റുകളില്‍ മൈക്രോസോഫ്റ്റിന്റെ സെര്‍ച്ച് എന്‍ജിനായ ബിങ് ഉപയോഗിക്കാനും ഇരു കമ്പനികളുടെയും പരസ്യങ്ങളുടെ ആഗോള ചുമതല യാഹൂവിനെ ഏല്‍പ്പിക്കാനും കരാറില്‍ വ്യവസ്ഥയുണ്ടായിരുന്നു.
10 വര്‍ഷത്തെ കാലാവധിയാണ് കരാറിനുള്ളത്. അമേരിക്കയിലെ സെര്‍ച്ച് എന്ജിന് രംഗത്ത് യാഹൂവിന്റെയും മൈക്രോസ്ഫോറ്റിന്റെയും സാന്നിധ്യം 26 ശതമാനമേയുള്ളു. ബാക്കി 66 ശതമാനവും ഗൂഗിളിന്റേതാണ്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന











Click it and Unblock the Notifications