വേലക്കാരിയുടെ ശരീരത്തില്‍ 23ആണി അടിച്ചു
ദുബയ്: ശ്രീലങ്കന്‍ വംശജയായ വീട്ടുവേലക്കാരിയുടെ ശരീരത്തില്‍ വീട്ടുടമ ആണി അടിച്ചുകയറ്റിയതായി ആരോപണം.
സൗദി അറേബ്യയില്‍ നിന്നാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അമ്പത് വയസ്സുള്ള അരിയവതി എന്ന സ്ത്രീയുടെ ശരീരത്തില്‍ ശരീരത്തില്‍ 23 ആണികളാണത്രേ അടിച്ചുകയറ്റിയത്.
പീഡനത്തില്‍ നിന്ന് രക്ഷ നേടാനായി സ്വന്തം ചെലവില്‍ ശ്രീലങ്കയിലേക്ക് മടങ്ങിയ ഇവര്‍ ഇപ്പോള്‍ ആശുപത്രിയിലാണ്.
വളരെയധികം അംഗസംഖ്യയുള്ള ഒരു സൗദി കുടുംബത്തിലാണ് അരിയവതി ജോലി നോക്കിയിരുന്നത്. രാവും പകലും ഒരുപോലെ പണിയെടുത്താലും വിശ്രമിക്കാന്‍ അനുവാദമില്ലായിരുന്നു.
ഒരിക്കല്‍ ക്ഷീണം കാരണം വിശ്രമിച്ചതിനുള്ള ശിക്ഷയായാണ് തന്റെ ശരീരത്തില്‍ ആണിയടിച്ചു കയറ്റിയത് എന്ന് ഇവര്‍ ഒരു ശ്രീലങ്കന്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ഇവരുടെ ശരീരത്തില്‍ ആണി തുളച്ചു കയറിയ പാടുകളും ചാനല്‍ റിപ്പോര്‍ട്ടല്‍ കാണിയ്ക്കുന്നുണ്ട്.
ഇവരെ സൗദിയില്‍ എത്തിച്ച ഏജന്റിനെ കണ്ടെത്താന്‍ കഴിഞ്ഞു എന്ന് റിയാദിലെ ശ്രീലങ്കന്‍ എംബസ്സി അധികൃതര്‍ അറിയിച്ചു. കൊളംബോയില്‍ നിന്ന് ലഭിച്ച പരാതിയെ തുടര്‍ന്ന് സ്ത്രീയുടെ സ്‌പോണ്‍സര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണെന്നും എംബസ്സി അറിയിച്ചു.












Click it and Unblock the Notifications