ജിമെയിലില്‍ ഇനി ഫോണ്‍ വിളിയും

വെബ് കാളിംഗ് സേവനങ്ങള്‍ നല്‍കുന്ന സ്‌കൈപ്, എടി ആന്‍ഡ് ടി, വെരിസന്‍ കമ്മ്യൂണിക്കേഷന്‍സ് എന്നിവയുമായി മത്സരിക്കുന്നതിനാണ് ഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിളും ഇത്തരമൊരു സേവനം തുടങ്ങിയിരിക്കുന്നത്.
ഗൂഗിളില്‍ നിലവില്‍ കമ്പ്യൂട്ടര്‍ ടു കമ്പ്യൂട്ടര്‍ വോയിസ്, വീഡിയോ ചാറ്റ് സേവനം ലഭ്യമാണ്. പുതിയ കാളിംഗ് സേവനം ബുധനാഴ്ച മുതല്‍ പ്രവര്‍ത്തനം തുടങ്ങി.
ജിമെയില്‍ നിന്ന് മൊബൈല്‍ ഫോണിലേക്ക് വിളിക്കാനാവുന്ന സേവനം നിലവില്‍ അമേരിക്കയിലും കാനഡയിലും മാത്രമെയുള്ളു.
മറ്റു രാജ്യങ്ങളില്‍ ഉടന്‍ തന്നെ ഈ സൗകര്യം ലഭ്യമാക്കുമെന്നും ഗൂഗിള്‍ അറിയിച്ചിട്ടുണ്ട്. അതേസമയം, വിവിധ രാജ്യങ്ങളിലെ നിയമപ്രശ്‌നങ്ങള്‍ ജിമെയില്‍ കാളിംഗിനും ഭീഷണിയായേക്കുമെന്നാണ് കരുതുന്നത്.
അമേരിക്കയിലും കാനഡയിലും സേവനം സൗജന്യമായി നല്‍കുമ്പോള്‍ ബ്രിട്ടണ്‍, ഫ്രാന്‍സ്, ജര്‍മനി, ചൈന, ജപ്പാന്‍ എന്നിവിടങ്ങളില്‍ നേരിയ നിരക്ക് ഈടാക്കുമെന്നാണ് അറിയുന്നത്. ഗൂഗിള്‍ ഇത്തരമൊരു സേവനം തുടങ്ങുന്നത് സ്‌കൈപിന് വന്‍ ഭീഷണിയാകുമെന്നാണ് കരുതുന്നത്.












Click it and Unblock the Notifications