ഇസ്ലാമായത് കുറ്റം; വിദ്യാര്‍ഥി ഡ്രൈവറെ കുത്തി
ന്യൂയോര്‍ക്ക്: മുസ്ലീമാണ് എന്ന കാരണത്താല്‍ ടാക്‌സി ഡ്രൈവറെ യുഎസ് വിദ്യാര്‍ത്ഥി കുത്തി പരുക്കേല്‍പ്പിച്ചു.
ശരീരത്തില്‍ ഒട്ടേറെ കുത്തുകളേറ്റ അഹമ്മദ് എച്ച് ഷരീഫ് എന്ന ഡ്രൈവര്‍ ആശുപത്രിയിലാണ്. ആക്രമണം നടത്തിയ മൈക്കല്‍ എന്റൈറ്റ് എന്ന വിദ്യാര്‍ത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഷരീഫിന്റെ മുഖത്തും കൈകളിലും കഴുത്തിലും കുത്തേറ്റിട്ടുണ്ട്. ആക്രമണത്തെ തുടര്‍ന്ന് എല്ലാ ടാക്‌സി െ്രെഡവര്‍മാരും ജാഗ്രത പുലര്‍ത്തണം എന്നും പൊതുജനവികാരം എതിരായിരിക്കുകയാണെന്നും ഷരീഫ് മുന്നറിയിപ്പ് നല്‍കിയതായി 'യുഎസ്എ ടുഡേ' റിപ്പോര്‍ട്ട് ചെയ്തു.
വേള്‍ഡ് ട്രേഡ് സെന്റര്‍ നിന്ന സ്ഥലത്തിനടുത്ത് മുസ്ലീം പള്ളിയും സാംസ്‌കാരിക കേന്ദ്രവും സ്ഥാപിക്കുന്നതിനെ ഭൂരിഭാഗം യുഎസുകാരും എതിര്‍ക്കുന്ന അവസരത്തിലാണ് യുഎസ് വിദ്യാര്‍ത്ഥിയില്‍ നിന്ന് മുസ്ലീങ്ങളോട് വെറുപ്പ് പ്രകടിപ്പിക്കുന്ന ആക്രമണം ഉണ്ടായിരിക്കുന്നത്.
എത്ര വര്‍ഷമായി യുഎസില്‍ കഴിയുന്നു, മുസ്ലീമാണോ, റംസാന്‍ നോമ്പ് നോക്കുന്നുണ്ടോ എന്നും മറ്റും ചോദിച്ച ശേഷം അസലാമും അലൈക്കും എന്ന് ഉച്ചത്തില്‍ പറഞ്ഞുകൊണ്ടാണത്രേ എന്റൈറ്റ് ഷെരീഫിനെ ആക്രമിച്ചത.
മന്‍ഹാട്ടനിലെ സ്‌കൂള്‍ ഓഫ് വിഷ്വല്‍ ആര്‍ട്‌സിലെ വിദ്യാര്‍ത്ഥിയാണ് എന്റൈറ്റ്. അഫ്ഗാനില്‍ ഒരു ഡോക്യുമെന്ററി ചിത്രീകരിച്ച് മടങ്ങിയ ഉടനാണ് ഇയാള്‍ ആക്രമണം നടത്തിയത്. ഇയാള്‍ മദ്യത്തിന് അടിമയാണെന്നാണ് സഹപാഠികള്‍ നല്‍കുന്ന സൂചന.












Click it and Unblock the Notifications