സെന്‍സെക്സ് 18000ല്‍ താഴെ
വിപണി താഴേയ്ക്കാണോ എന്ന ഭിതി കാരണം നിക്ഷേപകര്‍ ഓഹരി വിറ്റത് സെന്‍സെക്സും നിഫ്ടിയും താഴാന്‍ ഇടയാക്കി. വ്യാഴാഴ്ച തന്നെ ഇതിന്റെ സൂചനകള്‍ കണ്ടിരുന്നു. കഴിഞ്ഞ കുറേ മാസങ്ങളായി വിപണി മേലോട്ട് പോക്കിന്റെ സൂചനകള്‍ കാണിയ്ക്കുന്നുണ്ടെങ്കിലും നിക്ഷേപകര്‍ ഏറെയും അതില്‍ ആകൃഷ്ടരായിട്ടില്ല. വളരെ കുറച്ച് നിക്ഷേപകര്‍ മാത്രമേ വിപണിയിലെത്തി ഓഹരി വാങ്ങുന്നുള്ളൂ. ഉള്ള നിക്ഷേപകര്‍ തന്നെ വില്പനക്കാരായതാണ് വെള്ളിയാഴ്ച കണ്ടത്.
സെന്‍സെക്സ് 17998.41 (-227.94)-നിഫ്ടി 5408.70 (-69.20)
സെന്‍സെക്സ് 227 പോയിന്റും നിഫ്ടി 69 പോയിന്റുമാണ് താഴ്ന്നത്. സെന്‍സെക്സ് 18000 ന് താഴെയാണ് അവസാനിച്ചതെന്നത് അത്ര ശുഭ സൂചനയല്ല നല്‍കുന്നത്. ഉച്ചയ്ക്ക് ശേഷമായിരുന്നു വില്പന ഏറിയത്. ഐടി, ഇന്‍ഫ്രാ ഓഹരികളാണ് പിന്നോട്ടടിച്ചത്.
യു എസിലെ ജിഡിപി വിവരങ്ങള്‍ വെള്ളിയാഴ്ച രാത്രി പ്രഖ്യാപിച്ചേയ്ക്കും. അത് അത്ര ആശ്വാസദായകമാവില്ലെന്ന ഭീതി കൂടിയാണ് ഈ വില്പന സമ്മര്‍ദ്ദത്തിന് കാരണമായത്. നിഫ്ടി 5100 വരെ എത്തുമെന്നാണ് ഇപ്പോഴത്തെ വിപണി നല്‍കുന്ന സൂചന.












Click it and Unblock the Notifications