Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയില്‍ ബ്ലാക്ക്ബെറി വില്പന കുറഞ്ഞു

BlackBerry Phones
ദില്ലി: സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തുമെന്ന ഭയം കാരണം ഇന്ത്യയില്‍ ബ്ലാക്ക് ബെറി ഫോണിന്റെ വില്പന കുറഞ്ഞു. സുരക്ഷാ കാരണങ്ങളാല്‍ ബ്ലാക്ക് ബെറി നിരോധിയ്ക്കുമെന്നായിരുന്നു സര്‍ക്കാര്‍ പറഞ്ഞിരുന്നത്.

രഹസ്യ ഭാഷയില്‍ കൈമാറുന്ന ബ്ലാക്ക് ബെറി സന്ദേശങ്ങള്‍ ആവശ്യമുണ്ടെങ്കില്‍ പരിശോധിയ്ക്കാന്‍ അനുവദിയ്ക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം വിവിധ കാരണങ്ങള്‍ പറഞ്ഞ് ബ്ലാക്ക് ബെറി ഉല്പാദകരായ റിസര്‍ച്ച് ഇന്‍ മോഷന്‍ (റിം) എന്ന കമ്പനി നിഷേധിയ്ക്കുകയാണ്. ഫോണ്‍ വഴി കൈമാറുന്ന വിവരങ്ങള്‍ സൂക്ഷിയ്ക്കുന്ന സെര്‍വര്‍ ഇന്ത്യയില്‍ സ്ഥാപിയ്ക്കണമെന്ന ആവശ്യവും കമ്പനി തള്ളിക്കളഞ്ഞു. രഹസ്യഭാഷയിലാക്കിയ സന്ദേശങ്ങള്‍ കൈമാറാനുള്ള സാങ്കേതിക വിദ്യ ബ്ലാക്ക്‌ബെറിയിലില്ലെന്നാണ് ഇപ്പോള്‍ ഫോണ്‍ നിര്‍മാതാക്കളായ കനേഡിയന്‍ കമ്പനി റിം പറയുന്നത്.

വിവാദം ഉണ്ടാവുന്നതിന് വിറ്റിരുന്നതിന്റെ പകുതി എണ്ണം പോലും ഇപ്പോള്‍ വില്‍ക്കുന്നില്ലെന്നാണ് കട ഉടമകള്‍ പറയുന്നത്. ഓഗസ്റ്റ് 31 ന് ശേഷം ഈ ഫോണ്‍ ഇന്ത്യയില്‍ ഉപയോഗിയ്ക്കാന്‍ അനുവദിയ്ക്കുമോയെന്ന സംശയമാണ് വില്പനയില്‍ കുറവുണ്ടാകാന്‍ കാരണമെന്നാണ് ഇവര്‍ കരുതുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+