റിലയന്‍സ് പവറിന് 91.7 കോടി ഡോളര്‍ വായ്പ
മദ്ധ്യപ്രദേശിലെ സസാന്‍ വൈദ്യുത പദ്ധതി നടപ്പാക്കാനായി റിലയന്‍സ് പവര്‍ കമ്പനിയ്ക്ക് എക്സിം ബാങ്ക് 91.7 കോടി ഡോളര്‍ വായ്പ നല്‍കും. ഏകദേശം 4300 കോടി രൂപയാണിത്.
21,100 കോടി രൂപയുടേതാണ് ഈ പദ്ധതി. എക്സിം ബാങ്ക് ഒരു ഇന്ത്യന്‍ കമ്പനിയ്ക്ക് നല്‍കുന്ന ഏറ്റവും വലിയ വായ്പയാണിത്.
കല്‍ക്കരിഉപയോഗിച്ച് വൈദ്യുതി ഉണ്ടാക്കുന്നതാണ് സസാനിലെ ഈ പദ്ധതി. 4000 മെഗാവാട്ടാണ് ഇതിന്റെ ശേഷി.
പാരിസ്ഥിതി പ്രശ്നങ്ങള്‍ ഉന്നയിച്ച് ആദ്യം നിഷേധിച്ച വായ്പയാണ് ഇപ്പോള്‍ എക്സിം ബാങ്ക് അനുവദിച്ചത്. പരിസ്ഥിതി സൗഹൃദ ഊര്‍ജ പദ്ധതിയും തുടങ്ങുമെന്ന ഉറപ്പിന്മേലാണ് ഇപ്പോള്‍ വായ്പ അനുവദിച്ചത്.
വായ്പ ഉപയോഗിച്ച് പദ്ധതിയ്ക്കായി യു എസില്‍ നിന്നുള്ള യന്ത്രങ്ങളും മറ്റും വാങ്ങണമെന്ന് വായ്പാ നിബന്ധന ഉണ്ട്. 40 കോടി ഡോളറോളം ഇതിനായി ഉപയോഗിയ്ക്കേണ്ടിവരും. ഖനനത്തിനുള്ള യന്ത്ര സാമഗ്രികളായിരിയ്ക്കും ഇങ്ങനെ വാങ്ങിയ്ക്കുക.












Click it and Unblock the Notifications