Get Updates
Get notified of breaking news, exclusive insights, and must-see stories!

വെള്ളം കുടിയ്ക്കാത്ത നരസമ്മ

ബാംഗ്ലൂര്‍: വെള്ളം കുടിയ്ക്കാതെ ജീവിക്കാന്‍ കഴിയുമോ ചോദിക്കുന്നത് ബംഗ്ലൂര്‍ സ്വദേശിയായ നരസമ്മയോടാണെങ്കില്‍ അവര്‍ ഒട്ടും ആലോചിക്കാതെ കഴിയുമെന്ന് മറുപടി പറയും, ഇക്കാര്യത്തിന് താന്‍ തന്നെയാണ് തെളിവെന്നും പറഞ്ഞ് നരസമ്മ സ്വന്തം കഥ പറയുമ്പോള്‍ നമ്മള്‍ അമ്പരക്കുകയും ചെയ്യും.

92 വയസ്സുകാരി നരസമ്മമ്മ കഴിഞ്ഞ 78 വര്‍ഷമായി വെള്ളം കുടിക്കാറില്ല. പതിനാലാം വയസ്സില്‍ എപ്പോഴും തൊണ്ട ഉണങ്ങി വരളുന്ന പോലെ തോന്നുന്ന അസുഖമുണ്ടായതോടെയാണ് സരമ്മസയുടെ വെള്ളം കുടിയില്‍ അത്ഭുതങ്ങള്‍ സംഭവിച്ചത്.

തൊണ്ട വരളുന്നത് ഒഴിവാക്കാനായി നരസമ്മ വലിയ അളവില്‍ വെള്ളം കുടിയ്ക്കാന്‍ തുടങ്ങി, ചിലപ്പോള്‍ ദിവസം 10 ലിറ്റര്‍ വരെ വെള്ളം കുടിയ്ക്കാറുണ്ടായിരുന്നുവത്രേ.

എന്നാല്‍, രണ്ടുമാസത്തോളം കൂടിയ അളവില്‍ വെള്ളം കുടിച്ചത് വിനയായി. കൈകാലുകളില്‍ നീര് വന്ന് വീര്‍ത്തു. ഇതെ തുടര്‍ന്ന്, മാതാപിതാക്കള്‍ നരസമ്മയെ ആയുര്‍വേദ ചികിത്സയ്ക്ക് വിധേയയാക്കി. എന്നാല്‍ പലവിധ ചികിത്സയിലും പ്രയോജനം കണ്ടില്ല. അവസാനം, ആവികൊള്ളല്‍ ചികിത്സയിലൂടെ ശരീരത്തിലെ അധിക ജലാംശം പുറംന്തള്ളുകയായിരുന്നു.

ചികിത്സ കഴിഞ്ഞ് ഒരുവിധം അസുഖം ഭേദമായി എങ്കിലും വീണ്ടും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായതോടെ നരസമ്മ വെള്ളത്തെ വെറുത്തു. പിന്നെ വെള്ളം കുടിക്കേണ്ട എന്ന് തീരുമാനിക്കുകയും ചെയ്തു.

ദിവസവും ഏറിവന്നാല്‍ രണ്ട് കപ്പ് കാപ്പി മാത്രമാണ് നരസമ്മയുടെ ദ്രവ ഭക്ഷണം! മാസം 10 ദിവസം നിരാഹാര വ്രതം അനുഷ്ഠിക്കുന്ന നരസമ്മ കഴിഞ്ഞ 78 വര്‍ഷക്കാലമായി അലോപ്പതി ഡോക്ടര്‍മാരെ കണ്ടിട്ടുമില്ല.

പൊള്ളുന്ന ചൂട് കാലത്ത് നരസമ്മ നനവുള്ള വസ്ത്രം ധരിച്ചാണ് ശരീരോഷ്മാവ് സന്തുലനം ചെയ്യുന്നത്. ഉണക്കിയ പഴങ്ങളും അണ്ടിപ്പരിപ്പുമാണ് ഇവരുടെ പ്രധാന ഭക്ഷണം. അരിഭക്ഷണവും നരസമ്മയ്ക്ക് പ്രിയപ്പെട്ടതുതന്നെ.

തൊണ്ണൂറ്റി രണ്ടാം വയസ്സിലും രാവിലെ ഏഴ് മണിക്ക് എഴുന്നേല്‍ക്കുന്ന നരസമ്മ സ്വന്തമായി ആഹാരം പാകം ചെയ്യുകയും തുണിയലക്കുകയും ചെയ്യും. ദിവസം അഞ്ച് മണിക്കൂറാണ് നരസമ്മ പ്രാര്‍ത്ഥനയ്ക്കായി ചെലവിടുന്നത്.

പത്ത് വര്‍ഷം മുമ്പ് നരസമ്മ ഒരു 36 ദിന ഉത്തരേന്ത്യന്‍, ദക്ഷിണേന്ത്യന്‍ സന്ദര്‍ശനം നടത്തി. ഇത്രയും ദിവസത്തെ യാത്രക്കിടയില്‍ ഇവര്‍ ആകെ കുടിച്ചത് മൂന്ന് കപ്പ് കാപ്പി മാത്രം! ഇനി തന്റെ കൊച്ചുമകനെ കാണുന്നതിന് സിംഗപ്പൂരിലേക്ക് പോകാനിരിക്കുകയാണ് ഇവര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+