Get Updates
Get notified of breaking news, exclusive insights, and must-see stories!

പലരുമായി പ്രണയം; അച്ഛന്‍ മകളെ കൊന്നു

ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും അഭിമാനക്കൊലപാതകം. പതിനെട്ടുകാരിയായ മകളെ പിതാവാണ് കൊലപ്പെടുത്തിയത്. മധുരയിലാണ് സംഭവം നടന്നത്.

മകള്‍ക്ക് ഒന്നിലേറെ യുവാക്കളുമായി പ്രണയബന്ധമുണ്ടെന്നറിഞ്ഞ പിതാവ് മൂന്ന് ഗുണ്ടകളെ ഏര്‍പ്പെടുത്തി മകളെ കൊലപ്പെടുത്തുകയായിരുന്നു.

മധുരൈ സ്വദേശി രംഗസ്വാമിയാണ് കുടുംബത്തിന്റെ മാനം കാക്കാന്‍ മകള്‍ മാരി ശെല്‍വിയെ കൊലപ്പെടുത്തിയത്. ശരീരത്തില്‍ വിഷം കുത്തിവച്ചാണ് ശെല്‍വിയെ കൊലപ്പെടുത്തിയത്.

സര്‍ക്കാര്‍ ആശുപത്രിയിലെ ജീവനക്കാരനായ ബാലുയെന്നയാളാണ് കൊലപാതകത്തിനായി വിഷം ശേഖരിച്ചതും ശെല്‍വിയുടെ ശരീരത്തില്‍ കുത്തിവച്ചതും. രംഗസ്വാമി ഏര്‍പ്പാടാക്കിയ ഗുണ്ടകളില്‍ ഒരാളാണ് ബാലു.

ശെല്‍വിയുടെ മാതാവ് നല്‍കിയ പരാതിയില്‍ രംഗസ്വാമി ബാലു മകള്‍ക്ക് വിഷം കുത്തിവയ്ക്കുന്നത് നോക്കിനിന്നുവെന്ന് ആരോപിച്ചിട്ടുണ്ട്. സംഭവത്തെത്തുടര്‍ന്ന് മൂന്നു ഗുണ്ടകളെയും രംഗസ്വാമിയെയും പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.

ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്തിരിക്കുകയാണ്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+