എഫ്എം കമ്പനികള്‍ പാട്ടിന് റോയല്‍റ്റി നല്‍കണം
ദില്ലി: എഫ്.എം. കമ്പനികള്‍ പരസ്യവരുമാനത്തിന്റെ രണ്ടുശതമാനം മ്യൂസിക് കമ്പനികള്‍ക്ക് റോയല്‍ട്ടിയായി നല്‍കണമെന്ന് പകര്‍പ്പവകാശ ബോര്‍ഡ് വിധിച്ചു.
റോയല്‍ട്ടി പ്രശ്‌നത്തില്‍ വര്‍ഷങ്ങളായി എഫ്.എം. റേഡിയോ സ്‌റ്റേഷനുകളും മ്യൂസിക് കമ്പനികളുംതമ്മിലുള്ള തര്‍ക്കത്തിനാണ് വിധി അറുതിവരുത്തിയത്.
രാജ്യത്തെ വലുതും ചെറുതുമായ എല്ലാ എഫ്.എം. സ്‌റ്റേഷനുകള്‍ക്കും ഈ വിധി ബാധകമാണ്. വന്‍തുക റോയല്‍ട്ടി നല്‍കുന്ന വന്‍കിട എഫ്.എം. സ്‌റ്റേഷനുകള്‍ക്ക് സഹായകുന്നതാണ് ഈ വിധി.
ഇതുവരെ സൗജന്യമായി ഗാനങ്ങള്‍ പ്രക്ഷേപണം ചെയ്തിരുന്ന ചെറിയ സ്‌റ്റേഷനുകളും ഇനി റോയല്‍റ്റി തുക നല്‍കേണ്ടിവരും.












Click it and Unblock the Notifications