ഗള്‍ഫിലേയ്ക്കുള്ള വിമാനങ്ങള്‍ പുനക്രമീകരിച്ചു
ദില്ലി: ഗള്‍ഫ് മേഖലയിലേക്കുള്ള ലാഭകരമല്ലാത്ത സര്‍വീസുകള്‍ എയര്‍ ഇന്ത്യയും ജെറ്റ് എയര്‍വേസും റദ്ദാക്കുകയോ പുനഃക്രമീകരിക്കുകയോ ചെയ്തിട്ടുണ്ടെന്നു വ്യോമയാന സഹമന്ത്രി പ്രഫുല്‍ പട്ടേല്‍ അറിയിച്ചു. ലോക്‌സഭയില്‍ എം. ഐ. ഷാനവാസിനു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
എയര്‍ ഇന്ത്യയുടെ കോഴിക്കോട് റാസല്‍ ഖൈമ-ബഹ്‌റൈന്‍, കൊച്ചി-ദോഹ, കോഴിക്കോട്-ദോഹ-കൊച്ചി, കോഴിക്കോട് -കുവൈത്ത്, കോഴിക്കോട് -മസ്‌കറ്റ്, കൊച്ചി -മസ്‌കറ്റ് സര്‍വീസുകളും ജെറ്റ് എയര്‍വേസിന്റെ കൊച്ചി കുവൈത്ത്-കൊച്ചി, ബഹ്‌റൈന്‍-കോഴിക്കോട്, മസ്‌കറ്റ്- കോഴിക്കോട്-ദോഹ സര്‍വീസുകളും പുനക്രമീകരിച്ചവയില്‍ ഉള്‍പ്പെടുമെന്നു മന്ത്രി അറിയിച്ചു.
നെടുമ്പാശേരി വിമാനത്താവളത്തില്‍ ജൂലൈ 25നു ചെന്നൈ വിമാനത്തില്‍ കയറ്റാനുള്ള രാസവസ്തു കാര്‍ഗോയില്‍ പുക ഉയര്‍ന്നതു കണ്ടെത്തിയതായും മന്ത്രി ലോക്‌സഭയില്‍ അറിയിച്ചു. ഹിന്ദുസ്ഥാന്‍ യൂണി ലിവര്‍ ലിമിറ്റഡാണ് രാസവസ്തു സാംപിള്‍ അടങ്ങിയ കാര്‍ഗോ ബുക്ക് ചെയ്തിരുന്നതെന്നു മന്ത്രി വെളിപ്പെടുത്തി.












Click it and Unblock the Notifications