ചൈനയുമായുള്ള പ്രതിരോധ കൈമാറ്റം റദ്ദാക്കി

വിസ നിഷേധച്ചതില്‍ പ്രതിഷേധിച്ചതിനെത്തുടര്‍ന്ന് ചൈനയുമായുള്ള എല്ലാ പ്രതിരോധ കൈമാറ്റങ്ങളും ഇന്ത്യ റദ്ദാക്കിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇതിനുപുറമെ ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥരുടെ ചൈനാ സന്ദര്‍ശം നിര്‍ത്തിവെയ്ക്കുകയും ചെയ്തിട്ടുണ്ട്.
ലെഫ്റ്റനന്റ് ജനറലും ഇന്ത്യയുടെ വടക്കന്‍ പ്രദേശത്തിന്റെ കമാന്‍ഡറുമായ ജെ എസ് ബിസ്വാളിനാണ് ചൈന വിസ നിഷേധിച്ചത്. തര്‍ക്കം നിലനില്‍ക്കുന്ന ജമ്മു കശ്മീരിലെ സൈനിക ഉദ്യോഗസ്ഥനായതിനാലാണ് ബെയ്ജിങ് സന്ദര്‍ശിക്കുന്നതിനുള്ള അനുമതി നിഷേധിച്ചതെന്ന് ചൈന വ്യക്തമാക്കിയിരുന്നു.
സംഭവത്തെതുടര്‍ന്ന് ചൈനയിലെ പ്രതിരോധ ഉദ്യോഗസ്ഥര്‍ക്ക് നാഷണല്‍ ഡിഫന്‍സ് കോളേജിലെ പരിശീലനത്തില്‍ പങ്കെടുക്കുന്നതിന് ഇന്ത്യ വിലക്കേര്‍പ്പെടുത്തി.
നേരത്തെ ജമ്മു കശ്മീരില്‍ നിന്നുള്ളവര്‍ക്കും അരുണാചല്‍ പ്രദേശില്‍ നിന്നുള്ളവര്‍ക്കും ചൈന വിസ നല്‍കാത്തതില്‍ ഇന്ത്യ പ്രതിഷേധമറിയിച്ചിരുന്നു. കശ്മീര്‍ തര്‍ക്ക പ്രദേശമാണെന്നും അരുണാചലിന്റെ ചിലഭാഗങ്ങള്‍ സ്വന്തം ഭൂപ്രദേശമാണെന്നും ആണ് ചൈനയുടെ വാദം.












Click it and Unblock the Notifications