മദനി ജുഡീഷ്യല്‍ കസ്റ്റഡിയില്‍

കസ്റ്റഡി നീട്ടണമെന്നു പൊലീസ് ആവശ്യപ്പെട്ടില്ല. മദനിയുടെ ജാമ്യാപേക്ഷ വ്യാഴാഴ്ച സെഷന്‍സ് കോടതി ഫയലില്‍ സ്വീകരിച്ചെങ്കിലും പരിഗണിക്കുന്ന തീയതി വ്യക്തമാക്കിയിട്ടില്ല. കോടതിയില്‍ നിന്നും മദനിയെ പാരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലേക്കു കൊണ്ടുപോയി.
ചികില്‍സയ്ക്കും മതാനുഷ്ഠാനങ്ങള്‍ക്കും മദനി ആവശ്യപ്പെട്ട എല്ലാ സൌകര്യങ്ങളും ജയിലില്‍ ഉറപ്പാക്കണമെന്നു മജിസ്‌ട്രേട്ട് നിര്‍ദേശിച്ചു. രണ്ടു പേരുടെ പരിചരണവും ഇതില്‍ ഉള്‍പ്പെടും. പൊലീസ് കസ്റ്റഡിയില്‍ മതിയായ ചികില്‍സ ലഭിക്കുന്നില്ലെന്നു മദനി കോടതിയില്‍ പരാതിപ്പെട്ടിരുന്നു.
ആരോഗ്യനില സംബന്ധിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ബാംഗ്ലൂരിലെ ജയദേവ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കാര്‍ഡിയോളജിയോടു കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
മദനിയില്‍നിന്ന് ആവശ്യമുള്ള വിവരങ്ങളില്‍ മിക്കതും ലഭിച്ചതിനാലാണു കസ്റ്റഡി നീട്ടണമെന്ന് ആവശ്യപ്പെടാതിരുന്ന തെന്ന് അന്വേഷണ സംഘാംഗമായ ഡിസിപി എച്ച്.എം. ഓംകാരയ്യ പറഞ്ഞു. ചോദ്യം ചെയ്യലിനോടു മദനി പൂര്‍ണമായി സഹകരിച്ചുവെന്നും അദ്ദേഹം അറിയിച്ചു.
ഇപ്പോഴത്തെ സാഹചര്യത്തില്‍ കസ്റ്റഡി നീട്ടേണ്ടതില്ല. വീണ്ടും ചോദ്യം ചെയ്യേണ്ട ഘട്ടം വന്നാല്‍ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നു കോടതിയോട് അഭ്യര്‍ഥിക്കും. ചികില്‍സ ലഭിച്ചില്ലെന്ന പരാതിയെക്കുറിച്ചു ചോദിച്ചപ്പോള്‍, കഴിയുന്ന എല്ലാ സൗകര്യവും ഒരുക്കിയിരുന്നെന്നും പരാതിയുണ്ടെങ്കില്‍ കോടതിയുടെ ശ്രദ്ധയില്‍ പെടുത്താനുള്ള അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു












Click it and Unblock the Notifications