മാവോവാദി നേതാവ് ഉമാകാന്ത് മഹാതോ കൊല്ലപ്പെട്ടു
കൊല്‍ക്കത്ത: പോലീസുമായുള്ള ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് നേതാവ് ഉമാകാന്ത് മഹാതോ കൊല്ലപ്പെട്ടു.
ബംഗാളിലെ വെസ്റ്റ് മിഡ്‌നാപൂര്‍ ജില്ലയിലെ ജാര്‍ഗ്രാമില്‍നിന്ന് 30 കിലോമീറ്ററോളം അകലെ കൊടുംവനത്തില്‍വെച്ച് അര്‍ധരാത്രിയാണ് ഏറ്റുമുട്ടലുണ്ടായത്.
പുലര്‍ച്ചെ 1.30ന് ആരംഭിച്ച ഏറ്റുമുട്ടല്‍ അഞ്ചുമണിക്കൂറോളം നീണ്ടുനിന്നതായി ഡിജിപി ഭൂപീന്ദര്‍ സിങ് പറഞ്ഞു. സംഭവസ്ഥലത്തുനിന്ന് ഒട്ടേറെ ആയുധങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.
പോലീസ് ക്രൂരതയ്‌ക്കെതിരെയുള്ള മാവോയിസ്റ്റുകളുടെ സംഘടനയായ പിസിപിഎയുടെ നേതവാണ് ഉമാകാന്ത് മഹാതോ.
ജ്ഞാനേശ്വരി ട്രെയിന്‍ അട്ടിമറിക്കേസില്‍ പ്രതിയായ ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് സിബിഐ ഒരു ലക്ഷംരൂപ പ്രതിഫലവും പ്രഖ്യാപിച്ചിരുന്നു.












Click it and Unblock the Notifications