വിളവെടുപ്പിന് പരോള്‍ വേണമെന്ന് റാത്തോഡ്

20വര്‍ഷം മുമ്പ് നടന്ന ലൈംഗിക പീഡനക്കേസില്‍ 3മാസത്തെ തടവിന് ശിക്ഷിക്കപ്പെട്ട റാത്തോര്‍ ഇപ്പോള്‍ ബുറലി മോഡല്‍ ജയിലിലാണ് കഴിയുന്നത്.
താനൊരു കര്‍ഷകനാണെന്നും വിളവെടുപ്പിനായി പഞ്ചകുലയില്‍ പോകാന്‍ 13 ദിവസത്തെ പരോള്‍ അനുവദിക്കണമെന്നുമാണ് റാത്തോഡിന്റെ ആവശ്യം. പത്തുദിവസം മുമ്പാണ് റാത്തോഡ് പരോളിനായി ജയില്‍ അധികൃതര്‍ക്ക് അപേക്ഷ നല്‍കിയത്.
ഈ അപേക്ഷ അധികൃതര്‍ പഞ്ചകുല ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് അയച്ചിരിക്കുകയാണ്. റാത്തോഡ് പറഞ്ഞിരിക്കുന്ന ആവശ്യത്തില്‍ എത്രമാത്രം സത്യമുണ്ടെന്ന് അന്വേഷിക്കാനാണിത്. കമ്മീഷണര്‍ ഇത് ജില്ലാ പൊലീസിന് അയയ്ക്കും.
അപേക്ഷയില്‍ തനിക്ക് രണ്ട് ഫാം ഹൗസുകളുണ്ടെന്നും ഇപ്പോള്‍ കൃഷി വിളവിന് പാകമായി നല്‍കുകയാണെന്നും അത് നോക്കിനടത്താന്‍ മറ്റാരുമില്ലെന്നുമാണ് റാത്തോഡ് വ്യക്തമാക്കിയിരിക്കുന്നത്.












Click it and Unblock the Notifications