കോണ്‍ഗ്രസ് കാലുവാരല്‍ പാര്‍ട്ടി: ഗൗരിയമ്മ

ഐക്യമുണ്ടാക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ ഐക്യമുണ്ടാക്കണം. അല്ലാതെ കാലുവാരുകയല്ല വേണ്ടത്. പാര്‍ട്ടി കൌണ്‍സിലിന്റെ നിലപാടാണ് പരസ്യമായി പറഞ്ഞത്.
പാര്‍ട്ടി കാര്യങ്ങള്‍ പറയേണ്ടത് മുന്നണി യോഗത്തില്‍ അല്ല. പാര്‍ട്ടി കൗണ്‍സിലിന്റെ നിലപാടാണ് പരസ്യമായി പറഞ്ഞത്- ഗൗരിയമ്മ പറഞ്ഞു.
ജെഎസ്എസിന്റെ പ്രശ്‌നങ്ങള്‍ യുഡിഎഫില്‍ പറയണമായിരുന്നുവെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു ഗൗരി അമ്മ.
തന്റെ നിയോജക മണ്ഡലത്തില്‍വരെ ജെഎസ്എസിനെതിരെ കോണ്‍ഗ്രസ് പ്രചാരണം നടത്തുകയും സര്‍ക്കുലര്‍ പുറത്തിറക്കുകയുമാണെന്ന് ഗൗരി അമ്മ ആരോപിച്ചു.
ജെഎസ്എസിന്റെ അഭിപ്രായ വ്യത്യാസം മറ്റു ഘടക കക്ഷികള്‍ക്കും ഇല്ലെന്ന് പറയാനാവില്ല. ജെഎസ്എസിന്റെ അഭിപ്രായം വേണമെങ്കില്‍ യുഡിഎഫില്‍ ചര്‍ച്ച ചെയ്യാം. ജെഎസ്എസ് യുഡിഎഫില്‍ ഉന്നയിച്ച പല ആവശ്യങ്ങളും കോണ്‍ഗ്രസ് അംഗീകരിച്ചിട്ടില്ലെന്നും ഗൗരിയമ്മ പറഞ്ഞു.












Click it and Unblock the Notifications