Get Updates
Get notified of breaking news, exclusive insights, and must-see stories!

കൈവെട്ടല്‍: തേജസ് എംഡിയെ ചോദ്യം ചെയ്തു

കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്‍ ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിയ സംഭവവുമായി ബന്ധപ്പെട്ടു തേജസിന്റെ മാനേജിംഗ് ഡയറക്ടര്‍ ഉസ്മാനെ പോലീസ് ചോദ്യം ചെയ്തു.

മൂവാറ്റുപുഴയില്‍ എസ്പി ഉണ്ണിരാജയുടെ നേതൃത്വത്തില്‍ ബുധനാഴ്ച ഉച്ചയ്ക്ക് 11മണിയോടെട ആരംഭിച്ച ചോദ്യം ചെയ്യല്‍ വൈകുന്നേരം അഞ്ചുവരെ നീണ്ടു.

കൈപ്പത്തി വെട്ടിയ സമയത്ത് തേജസ് ദിനപത്രത്തിന്റെ ചടങ്ങുമായി ബന്ധപ്പെട്ടു ദുബായിലായിരുന്നുവെന്ന് ഉസ്മാന്‍ പോലീസിനോടു വെളിപ്പെടുത്തി.

തേജസിന്റെ പേരിലുള്ള 36 വോഡാഫോണ്‍ സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവരുടെ വിലാസം ഉസ്മാന്‍ അന്വേഷണസംഘത്തിനു കൈമാറിയതായാണ് പോലീസ് വൃത്തങ്ങളില്‍നിന്നു ലഭിക്കുന്ന വിവരം.

എന്നാല്‍, പ്രതികള്‍ വിളിച്ചതായും പ്രതികളെ വിളിച്ചതായും പോലീസ് മനസ്സിലാക്കിയിട്ടുള്ള റിലയന്‍സ് ഫോണുകളുടെ വിശദാംശങ്ങള്‍ കൈമാറിയിട്ടില്ല. റിലയന്‍സിന്റെ 66 സിം കാര്‍ഡുകളാണ് തേജസിന്റെ പേരിലുള്ളതെന്നാണു പോലീസ് മനസിലാക്കിയിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+